തൃശൂര്‍: കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ കബാലിയെന്ന കാട്ടാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ആന തടഞ്ഞ കെ എസ് ആര്‍ ടി സി ബസിലെ ഡ്രെെവറിന്റെ സമയോചിതമായ ഇടപെടലും ചര്‍ച്ചയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ആതിരപ്പള്ളി മലക്കപ്പാറ വനമേഖലയിലൂടെ പോകുമ്ബോഴാണ് ബസിന് മുന്നില്‍ ആനയെത്തുന്നത്.

എന്നാല്‍ ആനയെ പേടിക്കാതെ കെ എസ് ആര്‍ ടി സി ഡ്രെെവര്‍ യാത്രക്കാര്‍ക്ക് ധെെര്യം നല്‍കി. ‘എല്ലാരും മിണ്ടാതെ ഇരിയ്ക്ക് പേടിക്കേണ്ട ആ ആന നമ്മളെ ഒന്നും ചെയ്യില്ല, ഞാൻ പറഞ്ഞാല്‍ അവൻ കേള്‍ക്കും’ എന്ന് പറഞ്ഞ് ഡ്രെെവര്‍ ആനയോട് ബസിന്റെ മുന്നില്‍ നിന്ന് മാറാൻ പറയുന്നത് വീഡിയോയില്‍ കാണാം. ചാലക്കുടി കുറ്റിക്കാട് സ്വദേശിയും ചാലക്കുടി ഡിപ്പോയിലെ ഡ്രെെവറുമായ ബേബിയാണ് യാത്രക്കാര്‍ക്ക് ധെെര്യം നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആനയോട് മാറാനും പേടിയുള്ളവരോട് ബസിന്റെ ഷട്ടര്‍ ഇടാനും ഡ്രെെവര്‍ പറയുന്നു. ബസിന്റെ ഉള്ളില്‍ ഇരുന്നവരാണ് വീഡിയോ എടുത്തത്. യാത്രക്കാരോട് ആന കാട്ടില്‍ കയറി പോകും ആരും പേടിക്കേണ്ടയെന്നും ബേബി പറയുന്നു. ആന ഏകദേശം അരമണിക്കൂറിനടുത്ത് ബസിന് മുന്നില്‍ നിലയുറപ്പിച്ചത്. ശേഷം കാട്ടില്‍ കയറിപോകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക