അപൂര്‍വമായ ഒരു സൗഹൃദത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ഒരു പാമ്ബും പശുവും തമ്മില്‍ സൗഹൃദം പങ്കിടുന്നതാണ് വീഡിയോയില്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പതിനേഴ് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്.

‘വിശദീകരിക്കാനാവില്ല, നിര്‍മലമായ സ്നേഹത്തിലൂടെ നേടിയ വിശ്വാസമാണിത്’ എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച്‌ മിനിട്ടുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. പത്തിയുയര്‍ത്തി നില്‍ക്കുന്ന ഒരു മൂര്‍ഖനും പശുവുമാണ് വീഡിയോയിലുള്ളത്. പാമ്ബിനെ കണ്ട് ഭയപ്പെടാത്ത പശുവും പശുവിനെ ഉപദ്രവിക്കാന്‍ മുതിരാത്ത പാമ്ബും കാഴ്ചക്കാരില്‍ ഏറെ കൗതുകമുണര്‍ത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സങ്കീര്‍ണതയാര്‍ന്നതാണ് പ്രകൃതിയെന്നും അനുഭവങ്ങളിലൂടെ മാത്രമേ പ്രകൃതിയെ മനസിലാക്കാനാകൂവെന്നും ഒരാള്‍ പറയുന്നു. ഭൂമിയിലെ മറ്റു ജീവികളില്‍ നിന്ന് മനുഷ്യര്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ ഈ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണെന്നും വീഡിയോയുടെ ആധികാരികതയെ കുറിച്ച്‌ സംശയമുണ്ടെന്നും പറയുന്നവരുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക