ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച്‌ കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നല്‍കിയത്. പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയാണ് പ്രസവത്തിന് എത്തിയത്. പ്രസവിച്ചു കിടന്ന സ്ത്രീയുടെ ഭര്‍ത്താവിൻറെ സുഹൃത്തായ അനുഷയാണ് പിടിയിലായത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്ബിലേക്ക് എയര്‍ കടത്തി വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അപരിചതയായ സ്ത്രീയെ നഴ്സിന്റെ വേഷത്തില്‍ കണ്ടതോടെ ആശുപത്രി അധികൃതരാണ് യുവതിയെ പിടികൂടിയത്. ആക്രമിക്കപ്പെട്ട യുവതിയോടുള്ള പകയാണ് കൊലപാതക സമ്പത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക