യു.പിയിലെ ബല്ലിയയില്‍ 10 വര്‍ഷം മുമ്ബ് കാണാതായ ഭര്‍ത്താവുമായി ഒരു സ്ത്രീ കൂടിച്ചേര്‍ന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരുന്നു. കാണാതായ ഭര്‍ത്താവിനെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടെത്തിയ യുവതി ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കാണാതായ ഭര്‍ത്താവിനെ കണ്ടെത്തിയപ്പോഴുള്ള വികാര നിര്‍ഭരമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭിക്ഷക്കാരനെ പോലെ തെരുവിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ തിരിച്ചറിഞ്ഞ് യുവതി തിരികെ കൂട്ടുകയായിരുന്നു.

എന്നാല്‍, വീട്ടിലെത്തിയപ്പോഴാണ് യുവതിക്ക് അമളി മനസിലായത്. യുവതി കൂട്ടിക്കൊണ്ട് വന്നത് സ്വന്തം ഭര്‍ത്താവിനെയല്ല! വീട്ടിലെത്തിയതിന് ശേഷം എവിടെയായിരുന്നു, എന്തുകൊണ്ട് വീട്ടിലേക്ക് വന്നില്ല എന്നു തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ യുവതി ചോദിച്ചെങ്കിലും ഇയാള്‍ ഒന്നിനും മറുപടി പറഞ്ഞിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംശയം തോന്നിയ ജാനകിയെന്ന സ്ത്രീ യുവാവിന്റെ അടയാളങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് താൻ വീട്ടിലേക്ക് കൊണ്ടുവന്നത് സ്വന്തം ഭര്‍ത്താവിനെയല്ല, ഭര്‍ത്താവിന്റെ രൂപസാദൃശ്യമുള്ള മറ്റൊരാളെയാണെന്ന് ജാനകി തിരിച്ചറിയുന്നത്.പിന്നാലെ യുവാവിനോട് ജാനകി ക്ഷമാപണം നടത്തി. ഭര്‍ത്താവെന്ന് കരുതി യുവതി കൂട്ടികൊണ്ടു വന്നയാളുടെ പേര് രാഹുല്‍ എന്നാണ്. തെറ്റ് തിരിച്ചറിഞ്ഞതോടെ രാഹുലിനെ കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക