എംജി സർവകലാശാലയുടെ ഈ അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രവേശനം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ആകെയുള്ള സീറ്റുകളിൽ 50% പോലും ഇതുവരെയും വിദ്യാർത്ഥികളെ എത്തിക്കാൻ സർവ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. എയ്ഡഡ് കോളേജുകളിൽ പോലും 40% ത്തോളം സീറ്റുകളും 70 ശതമാനത്തോളം മാനേജ്മെന്റ് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്വാശ്രയ മേഖലയിൽ ആണെങ്കിൽ ആകെ പ്രവേശനം 25% ത്തോളം മാത്രമാണ്.

സർവകലാശാല ഭരണ തലത്തിലുള്ള കെടുകാര്യസ്ഥത ഉൾപ്പെടെ നിരവധി കാരണങ്ങളും കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ അന്യ രാജ്യങ്ങളിലോടും അന്യസംസ്ഥാനങ്ങളിലോട്ടും ഉള്ള കൂട്ടപ്പാലായനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അല്പമെങ്കിലും ഭേദപ്പെട്ട സ്ഥിതി സർവകലാശാലയുടെ തന്നെ കീഴിൽ ഓട്ടോമാസായി പ്രവർത്തിക്കുന്ന പ്രമുഖ കോളേജുകളുടെതാണ്. എന്നാൽ ഓട്ടോമസ് മേഖലയിലും ആശങ്കകൾ ഉയർത്തുന്ന നടപടികളാണ് ഇപ്പോൾ സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിക്കാനം മരിയൻ കോളേജിന് ഓട്ടോണോമസ് പദവി ലഭിച്ചിട്ടുള്ളതാണ്. ഈ കോമ്പൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനം ആയിരുന്ന മരിയൻ ഇന്റർനാഷണൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓട്ടോണോമസ് പദവി ലഭിച്ച കോളേജുമായി എഐസിടി അംഗീകാരത്തോടുകൂടി ലയിപ്പിച്ചിരുന്നു. എന്നാൽ ഈ ലയന തീരുമാനത്തിന് എം ജി സർവകലാശാല സാധൂകരണം നൽകാത്തതിനാൽ ഇവിടെനിന്ന് എംബിഎ എടുത്ത കുട്ടികൾക്ക് ഇതുവരെ സർവ്വകലാശാലയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല. രണ്ട് സ്ഥാപനങ്ങൾ തമ്മിൽ ലയിപ്പിക്കാനുള്ള നിയമപരമായ നടപടിക്രമം സംബന്ധിച്ച നയരൂപീകരണം സർവ്വകലാശാല നടത്താതാണ് ഈ പ്രതിസന്ധിക്ക് കാരണം.

ലക്ഷക്കണക്കിന് ഫീസ് നൽകി ഊണും ഉറക്കവും ഉപേക്ഷിച്ച് പഠനം പൂർത്തിയാക്കി നല്ലനിലയിൽ വിജയിച്ച കുട്ടികൾക്കാണ് ഈ ദുർഗതി. എംബിഎ എന്ന യോഗ്യതയെ അടിസ്ഥാനമാക്കി പഠനം പൂർത്തിയായി രണ്ടു വർഷം കഴിഞ്ഞിട്ടും അവർക്കൊരു ജോലി പോലും നേടാൻ കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ വായ്പ നേടി പഠിച്ച കുട്ടികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. മരിയൻ കോളേജും, വിദ്യാർത്ഥികളും ഈ വിഷയവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്കെതിരെ ഹൈക്കോടതിയിൽ ഇപ്പോൾ നിയമ പോരാട്ടം നടത്തുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക