എംജി സർവകലാശാലയിൽ നിന്ന് 150ലധികം ഡിഗ്രി സർട്ടിഫിക്കറ്റുകൾ കാണാതായ വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് കോട്ടയം ജില്ലയിലെ യൂത്ത് കോൺഗ്രസ് കെഎസ്‌യു നേതൃത്വം. എംജി സർവകലാശാലയിലേക്ക് കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സമരക്കാരുടെ പൊള്ളുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ അവരെ തെറി പറഞ്ഞു തോൽപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് പിന്നീട് കണ്ടത്. സമരക്കാരുടെ അമ്മമാരെ കൂട്ടി പറയാൻ അറയ്ക്കുന്ന അസഭ്യമാണ് പോലീസ് ഉദ്യോഗസ്ഥൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത്

മാധ്യമ ക്യാമറകൾക്ക് മുന്നിൽ ലെവലേശം ഭയമില്ലാതെ നിന്ദ്യവും നീചവുമായ ഭാഷയിൽ പൂര പാട്ടു പാടുന്ന പോലീസ് ഉദ്യോഗസ്ഥനെ വെറുതെ വിടാൻ സമര നേതാവായ സുബിൻ മാത്യു തയ്യാറല്ലായിരുന്നു. “നിനക്ക് വീട്ടിൽ അമ്മയില്ലേടാ” എന്ന അദ്ദേഹത്തിന്റെ ഡയലോഗിന് മുന്നിൽ പതറിപ്പോയത് തെറിവീരൻ പോലീസ് മാത്രമല്ല സമരക്കാരെ നേരിടാൻ എത്തിയ മുഴുവൻ പോലീസ് സനാഹങ്ങളുമാണ്. സമര നേതാവിൻറെ പൊള്ളുന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ തെറിപ്പാട്ട് തുടരുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നീ പോടാ.. പോടാ ചെക്കാ, എസ്എഫ്ഐക്കാരനെ പോയി തല്ലടാ.,, എന്നെ തെറി പറയാന്‍ നീ ഏത് പൊലീസുകാരനാടാ..’; കെഎസ് യു പ്രവര്‍‌ത്തകരെ അസഭ്യം വിളിച്ച് പൊലിസുകാരന്‍, പിടിച്ചു മാറ്റി മറ്റു ഉദ്യോഗസ്ഥര്‍ #kSU #March #Police

Manorama News TV ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 22, 2023

മാധ്യമ ക്യാമറകൾക്ക് മുന്നിലൂടെ ഇന്ന് ലോകം കാണുന്ന ഈ ദൃശ്യങ്ങൾ കേരള പോലീസ് എത്രമാത്രം അധപതിച്ചു എന്നതിൻറെ നേർസാക്ഷ്യമാണ്. എസ്എഫ്ഐയുടെ ഗുണ്ടാ പാളയത്തിൽ നിന്നും സിപിഎമ്മിന്റെ ക്രിമിനൽ പടകളിൽ നിന്നുമാണ് കേരള പോലീസിലേക്ക് റിക്രൂട്ട്മെൻറ് നടത്തുന്നത് എന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം ആയിരുന്നു പോലീസ് എസ് ഐ ഇന്ന് എം ജി സർവകലാശാലയിൽ നടത്തിയത്. “കാക്കിക്കുള്ളിൽ പോലീസ് എങ്കിൽ നിയമം ഞങ്ങൾ പാലിക്കും, കാക്കിക്കുള്ളിൽ സഖാക്കൾ എങ്കിൽ പോടാ പുല്ലേ” എന്ന ശൈലിയിൽ പോലീസിനെ നേരിട്ട യൂത്ത് കോൺഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുബിൻ മാത്യു ഉദിച്ചുയരുന്ന കോൺഗ്രസ് സമരവീര്യത്തിന്റെ നേർസാക്ഷ്യമായി മാറി.

സമരക്കാർക്ക് മാത്രമല്ല ചുറ്റും നിന്ന് മാധ്യമപ്രവർത്തകർക്ക് പോലും ഈ കാഴ്ചകൾ ആവേശം പകർന്നു എന്നത് വ്യക്തമാണ്. പൊതുസമൂഹം കൂടി ഈ വികാരം ഏറ്റെടുത്താൽ സിപിഎം സർക്കാരിന് പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാകും. എംജി സർവകലാശാലയിലെ വിദ്യാഭ്യാസ മാഫിയയെ പുറത്തുകൊണ്ടുവരുവാൻ ഈ സമരങ്ങൾക്ക് സാധിക്കുമോ എന്നതാണ് ഇനി കാത്തിരുന്ന കാണേണ്ടത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക