ലോറിക്കുള്ളില്‍ പാമ്ബ് കയറിയതിനെത്തുടര്‍ന്ന് വാഹനം അപകടത്തില്‍പ്പെട്ടു. ഗിയര്‍ മാറ്റാൻ ശ്രമിക്കുന്നതിനിടെ ലിവറിനു സമീപം പാമ്ബിനെക്കണ്ട ഡ്രൈവര്‍ക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തുള്ള ഒരു സംരക്ഷണഭിത്തിയിലേക്ക് ലോറി ഇടിച്ചുകയറിയശേഷം മറിഞ്ഞു. കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപമായിരുന്നു സംഭവം.

തിങ്കളാഴ്ച രാവിലെ 9.15-ഓടെയാണ് അപകടം. വിളക്കുമാടത്തുനിന്ന് മല്ലികശ്ശേരിയിലേക്ക് വീടുനിര്‍മാണത്തിനുള്ള പാറപ്പൊടി കയറ്റിപ്പോവുകയായിരുന്നു ലോറി. ഗിയര്‍ മാറ്റുന്നതിനിടെ ലിവറിനുസമീപം പാമ്ബ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പരിഭ്രാന്തനായ ഡ്രൈവര്‍ക്ക് ലോറിയുടെമേലുള്ള നിയന്ത്രണം നഷ്ടമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ വാഹനം സമീപത്തുള്ള സംരക്ഷണ ഭിത്തിയിലേക്കും തുടര്‍ന്ന് ഒരു ഇലക്‌ട്രിക് പോസ്റ്റിലേക്കും ഇടിച്ചുകയറിയശേഷം മറിയുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ലോറിയുടെ മുൻഭാഗം തകര്‍ന്നു. ലോറി ഇടിച്ചുമറിഞ്ഞയുടൻ തന്നെ പാമ്ബും വാഹനത്തില്‍നിന്ന് പുറത്തുകടന്ന് സമീപപ്രദേശത്തേക്ക് കയറിപ്പോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക