കോട്ടയം: എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെന്ന തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സര്‍വകലാശാല. സര്‍വകലാശാല നവംബര്‍ എട്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചില പരീക്ഷകള്‍ മാറ്റിയതായി ഇ എ 1/2/101 സിബിസിഎസ് എന്ന നമ്ബറില്‍ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സര്‍വകലാശാല അറിയിച്ചു.

നാലാം സെമസ്റ്റര്‍ സിബിസിഎസ് (2019 അഡ്മിഷന്‍-റെഗുലര്‍), നാലാം സെമസ്റ്റര്‍ സിബിസിഎസ് സൈബര്‍ ഫൊറന്‍സിക് (2019 അഡ്മിഷന്‍-റെഗുലര്‍), നാലാം സെമസ്റ്റര്‍ ബിഎ, ബികോം (പ്രൈവറ്റ് റജിസ്ട്രേഷന്‍ സിബിസിഎസ് 2021 അഡ്മിഷന്‍-റെഗുലര്‍ 2017, 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) എന്നീ പരീക്ഷകള്‍ മാറ്റിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക