കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. രണ്ട് വിദ്യാര്‍ഥികളുടെ മാര്‍ക്കു കൂടി തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് സമിതി കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായാണ് സിന്‍ഡിക്കറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. ഇവിടെ ജാഗ്രത കുറവ് കാണിച്ച ഓഫീസര്‍ക്കെതിരെ നടപടി വേണം എന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്. ഒന്നരലക്ഷം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും തിരുത്താന്‍ കൈക്കൂലി വാങ്ങിയത് അറസ്റ്റിലായിരിക്കുന്ന അസിസ്റ്റന്റ് സി.ജെ. എല്‍സി മാത്രമാണെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍.

ഒന്നരലക്ഷമാണ് എല്‍സി കൈക്കൂലിയായി വാങ്ങിയത്. സോഫ്റ്റ് വെയറിലേക്ക് മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ നെയിമില്‍ നിന്നാണ് ഇത് ചെയ്തത് എന്ന് കണ്ടെത്തി. എങ്കിലും വ്യക്തത വരുത്താന്‍ എല്‍സിയുടെ മൊഴിയെടുക്കും. വിജിലന്‍സ് അറസ്റ്റ് ചെയ്ത എല്‍സി ജയിലിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക