കോട്ടയം: പി.ജി പരീക്ഷയിൽ കൂട്ടത്തോടെ തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ എം.ജി.യൂണിവേഴ്‌സിറ്റിയ്ക്കെതിരെ സമരം ശക്തമാക്കി. മൂല്യനിർണയത്തിലെ അപാകതയാണ് കൂട്ട തോൽവിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സർവകലാശാല ഉപരോധിച്ചു. പരീക്ഷയെഴുതിയ 91 ശതമാനം വിദ്യാർത്ഥികളും പരാജയപ്പെട്ടു. പുനർമൂല്യനിർണയത്തിന്റെ ചെലവ് സർവകലാശാല വഹിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. വിഷയം ചർച്ച ചെയ്യാൻ സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരുന്നുണ്ട്.

2019-ൽ പ്രവേശനം നേടിയ പിജി പ്രൈവറ്റ് വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചപ്പോഴാണ് കൂട്ട പരാജയത്തിന്റെ കണക്ക് പുറത്തുവന്നത്. എന്നാൽ, ഇതിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് സർവകലാശാല അധികൃതരുടെ വാദം. കൃത്യതയില്ലാത്ത പരീക്ഷകളും ഗ്രേഡിംഗും കാരണം 970 വിദ്യാർഥികൾ കോഴ്‌സ് ഉപേക്ഷിച്ചു. 3017 പേർ പരീക്ഷ എഴുതിയതിൽ 269 പേർ മാത്രമാണ് വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് സെമസ്റ്ററുകളിലും ഒരാൾ പോലും എംഎസ്‌സി കണക്ക് പരീക്ഷ പാസായില്ല. എംകോമിൽ 2390 പേർ പരീക്ഷ എഴുതിയതിൽ 141 പേർ മാത്രമാണ് വിജയിച്ചത്. തുടർന്ന് മൂല്യനിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വൈസ് ചാൻസലറുടെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് ഉപരോധം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക