ലഹരി മാഫിയയുമായുളള ബന്ധത്തെതുടര്‍ന്ന് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി പിരിച്ചുവിട്ടു. ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് പിരിച്ചുവിട്ടത്. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റി കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

ജില്ലാ കമ്മിറ്റി ശുപാര്‍ശ ഡി.വൈ.എഫ്.ഐ സംസ്ഥാന സെന്‍റര്‍ അംഗീകരിക്കുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് മേലുള്ള ആരോപണം സംഘടനക്ക് നാണക്കേടായിരിക്കെയാണ് തിരുവനന്തപുരത്ത ലഹരിബന്ധത്തിന്‍റെ പേരില്‍ നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക