വിദേശ വിദ്യാഭ്യാസത്തിന് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഒറ്റ തവണയായി 7236 വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയക്കുന്നതിലൂടെ ഏഷ്യൻ റെക്കാഡ് നേടി. കാനഡയിലേക്ക് പോകുന്നതിന് മുമ്ബായി ഒരുക്കിയ പ്രീ ഡിപാര്‍ചര്‍ ബ്രീഫിംഗ്, ഏറ്റവും വലിയ ഇവന്റ് എന്ന നിലയില്‍ ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നിവയില്‍ ഇടം പിടിച്ചു.

രണ്ട് റെക്കോര്‍ഡ് ബുക്കുകളുടെയും പ്രതിനിധികള്‍ എറണാകുളം രാജിവ്ഗാന്ധി ഇൻഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ഇവന്റ് വിലയിരുത്തലിനായി എത്തിയിരുന്നു. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സ് അഡ്ജൂഡിക്കേറ്റര്‍ വിവേക് നായര്‍ റെക്കോര്‍ഡ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. അഡ്ജൂഡിക്കേറ്റര്‍ ജസ്പ്രീത് കൗര്‍ ഗാന്ധി റെക്കോര്‍ഡ് രേഖകള്‍ കൈമാറി. സാന്റമോണിക്ക സ്റ്റഡി എബ്രോഡ് സി.എം.ഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ രേഖകള്‍ ഏറ്റുവാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാന്റമോണിക്കക്ക് റെക്കോർഡ്; കേരളത്തിന് ആശങ്ക

വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനങ്ങൾ റെക്കോർഡുകൾ സ്ഥാപിക്കുമ്പോൾ കേരളത്തിൽ വലിയ ആശങ്കയാണ് ഉയരേണ്ടത്. ഒറ്റത്തവണയായി 7236 വിദ്യാർത്ഥികൾ ഈ ഒരു ഏജൻസിയുടെ മാത്രം കേരളം വിട്ടിരിക്കുകയാണ്. സാന്താ മോനിക്ക് പോലെ തന്നെ പ്രശസ്തമായ നിരവധി ഏജൻസികൾ കേരളത്തിനു പ്രവർത്തിക്കുന്നുണ്ട്. ഇവരെല്ലാം വിദ്യാർത്ഥികളെ കയറ്റി അയക്കുന്നുണ്ട്. കാനഡയിലേക്ക് മാത്രമല്ല യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലേക്കും, യുകെയിലേക്കും, അയർലണ്ടിലേക്കും, മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായ നിരവധി ചെറു രാജ്യങ്ങളിലേക്കും വിദ്യാർഥികൾ കയറി പോകുന്നുണ്ട്.

വിദേശ പഠനത്തിനായി കേരളത്തിൽ നിന്ന് പ്രതിവർഷം എത്ര കുട്ടികൾ പോകുന്നുണ്ട് എന്നുള്ളതിന്റെ ആധികാരികമായ കണക്കുകൾ പോലും സർക്കാരിന്റെ പക്കൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ പഠനനിലവാരത്തിന്റെ കുറവല്ല മറിച്ച് ഇവിടെ മതിയായ തൊഴിലവസരങ്ങൾ ഉണ്ടാകാത്തതും, ജീവിത സാഹചര്യങ്ങളിലുള്ള പിന്നോക്കാവസ്ഥയും ആണ് മറ്റു രാജ്യങ്ങളിലേക്ക് കൂടിയറാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്. അക്കാദമിക് സ്ഥാപനങ്ങളിലെ രാഷ്ട്രീയവൽക്കരണവും ഇതുമൂലം ഉണ്ടാകുന്ന കെടുകാര്യസ്ഥതയും പിൻവാതിൽ നിയമനങ്ങളും എല്ലാം വിദ്യാർത്ഥി സമൂഹത്തിന്റെയും യുവജനങ്ങളുടെയും ഈ സംസ്ഥാനത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് പ്രത്യാശ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

കുട്ടികളെ കിട്ടാതെ അടച്ചു പൂട്ടിലിന്റെ വക്കിൽ നിരവധി കോളേജുകൾ:

മതിയായ വിദ്യാർഥികളെ കിട്ടാതെ അടച്ചുപൂട്ടലിന്റെ വക്കിലാണ് സംസ്ഥാനത്തെ നിരവധി സ്വാശ്രയ കോളേജുകൾ. എയ്ഡഡ് സർക്കാർ മേഖലയിലെ കോളേജുകളിലെ മെറിറ്റ് സീറ്റുകളിൽ പോലും കുട്ടികളെ കിട്ടുന്നില്ല. സയൻസ് വിഷയങ്ങളിലെ നില അതീവ പരിതാപകരമാണ്. മുൻകാലങ്ങളിൽ സീറ്റുകൾ ലഭ്യമാവാതിരുന്ന ബികോമിൽ ഉൾപ്പെടെ നിരവധി സീറ്റുകൾ ആണ് ഒഴിഞ്ഞു കിടക്കുന്നത്.

എംജി സർവകലാശാല നൽകുന്ന കണക്കനുസരിച്ച് എയ്ഡഡ്, സർക്കാർ കോളേജുകളിൽ പോലും 40%ത്തോളം മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. മതിയായി വിദ്യാർഥികളെ കിട്ടാതെ അടച്ചുപൂട്ട്മെൻറ് വക്കിലാണ് സംസ്ഥാനത്തെ നിരവധി കോളേജുകൾ.

ഇതുമൂലം അധ്യാപകർക്കും ഏതാനും വർഷങ്ങൾക്കകം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. വിരലിൽ എണ്ണാവുന്നത്ര കുട്ടികൾ മാത്രമാണ് പ്രമുഖ കോളേജുകളിലെ സയൻസ് വിഷയങ്ങളിൽ പ്രവേശനം നേടിയിട്ടുള്ളത്. ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ വിഷയത്തോട് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഭരണ പ്രതിപക്ഷ ഭേദമന്യേ മുഖം തിരിച്ചിരിക്കുന്നു എന്നത് മറ്റൊരു ദുഃഖകരമായ വസ്തുതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക