കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്താൽ അത് കുറ്റസമ്മതത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവും സോഷ്യൽ മീഡിയ ഇൻ ചാർജുമായ ഡോ. സരിൻ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും സിപിഎം പ്രൊഫൈലുകളിൽ നിന്ന് ഉണ്ടായി. പതിവുപോലെതന്നെ രാഷ്ട്രീയ മര്യാദയുടെ സീമകൾ ലംഘിച്ച് വീട്ടിലിരിക്കുന്ന ഭാര്യയെയും കൊച്ചു കുഞ്ഞിനെയും വരെ ഇത്തരക്കാർ കടന്നാക്രമിച്ചു.

എന്നാൽ ഇവർക്ക് ശക്തമായ ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിൻറെ ഭാര്യയായ ഡോ. സൗമ്യ സരിൻ. തന്നെ മാത്രമല്ല തന്റെ മകളെയും രാഷ്ട്രീയ പകപോക്കലിനു വേണ്ടി ഭീഷണിപ്പെടുത്തുന്നതാണ് ഈ യുവതിയെ പ്രകോപിപ്പിച്ചിട്ടുള്ളത് എന്ന് പോസ്റ്റിൽ നിന്ന് വ്യക്തമാണ്. നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന ഡയലോഗ് കേട്ട് വീട്ടിലിരിക്കുന്ന തൊട്ടാവാടി പെണ്ണല്ലതാനെന്നും, ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാനുള്ള പ്രാപ്തി തനിക്ക് ഉണ്ടെന്നും, ധൈര്യമുണ്ടെങ്കിൽ തൊട്ടു നോക്കടാ എന്നും വിദ്യാസമ്പന്നയൊരു സ്ത്രീ സൈബറിടത്തിൽ വന്ന് വെല്ലുവിളിക്കേണ്ട ഗതികേട് അവർക്ക് ഉണ്ടാക്കിയത് നമ്മുടെ സംസ്ഥാനത്ത് നിലനിൽക്കുന്ന തരം താഴ്ന്ന രാഷ്ട്രീയ സംസ്കാരത്തിൻറെ പ്രതിഫലനമാണ് എന്ന് നിസംശയം പറയാം. ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

"തൊട്ടു നോക്ക്, അപ്പൊ അറിയാം …" എന്ന് ഇതു പോലെ ഒരു സ്ത്രീ വിളിച്ചു പറഞ്ഞാൽ തീരുന്നതാണ് CPM ന്റെ കപട സ്ത്രീപക്ഷ…

Posted by Dr Sarin P on Thursday, 27 July 2023

ഇക്കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റാണ്.

എന്‍റെ ഭർത്താവ് കോൺഗ്രസ്സുകാരനാണ്. കെ പി സി സി യുടെ സോഷ്യൽ മീഡിയ കൺവീനർ കൂടിയാണ്. അതായത് കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ട്. പാർട്ടികൾ തമ്മിൽ സോഷ്യൽ മീഡിയയിൽ യുദ്ധങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസങ്ങളിലും കമ്മ്യൂണിസ്റ് പാർട്ടിയിലെ രണ്ട് പേർക്കെതിരെ കോൺഗ്രസ്സ് പാർട്ടിക്കാർ ഉയർത്തിയ ആരോപണങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ ഇപ്പോഴും വാഗ്‌വാദങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരു മലയാളിയെയും പോലെ ഞാനും ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്നുണ്ട്. ഇടപെടാറില്ല. കാരണം അതെന്റെ മേഖല അല്ല. ഞാൻ ഒരു രാഷ്ട്രീയക്കാരി അല്ല. ഒരു പാർട്ടിയിലും പ്രാഥമിക അംഗത്വവും ഇല്ല. അതുകൊണ്ട് തന്നെ തെറ്റ് എവിടെ കണ്ടാലും തെറ്റെന്നും ശെരി എവിടെ കണ്ടാലും ശെരിയെന്നും പറയാൻ എനിക്ക് ആരെയും ഭയക്കേണ്ടതുമില്ല!

അദ്ദേഹത്തിന്റെ ജോലി അദ്ദേഹം ചെയ്യുന്നു. എന്‍റെ ജോലി ഞാനും. അതിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഡീൽ ചെയ്യാൻ ഞങ്ങൾ ഒറ്റക്ക് തന്നെ ധാരാളം!

എന്നിട്ടും എന്‍റെ ഭർത്താവ് മാത്രം ഉൾപ്പെട്ട ഒരു രാഷ്ട്രീയ – സോഷ്യൽ മീഡിയ വിഷയത്തിൽ പിന്നേ എന്റെയും ഞങ്ങളുടെ മോളുടെയും ഫോട്ടോ വന്നത് എങ്ങിനെ ആണ്? ആരാണ് നിങ്ങൾക്ക് അതിനുള്ള അധികാരം നൽകിയത്?

അതോ “നിങ്ങളെ കൊണ്ട് കൂട്ടിയാ കൂടില്ല” എന്ന മാസ്സ് ഡയലോഗ് കണ്ട് പേടിച്ചു മൂത്രമൊഴിക്കും എന്ന്‌ കരുതിയോ?

ചിലർക്കൊക്കെ ഒരു വിചാരം ഉണ്ട്…നാടൻ ഭാഷയിൽ ” വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ ” പറഞ്ഞാൽ എന്തോ ഒരു വലിയ കാര്യം സാധിച്ചു എന്ന്. നമ്മളങ്ങു പേടിച്ചു വിറക്കും എന്ന്…

അതിമോഹമാണ്!

അതൊക്കെ അങ്ങ് പണ്ട് സിനിമയിൽ!

ഒന്നാമത്തെ കാര്യം, ഞാൻ വീട്ടിലിരിക്കുന്ന ‘സൊ കോൾഡ് തൊട്ടാവാടി’ പെണ്ണല്ല! അഭിമാനത്തോടെ തലയുയർത്തിപിടിച്ചു പണിയെടുത്തു ജീവിക്കുന്ന പെണ്ണാണ്.എന്റെ വീട്ടിലെ ചിലവ് നോക്കുന്നത് ഞാനാണ്! “ആരെടാ” എന്ന്‌ ചോദിച്ചാൽ “ഞാനെടാ” എന്ന്‌ ഉത്തരം പറയണമെന്ന് എന്നെ പഠിപ്പിച്ചത് എന്‍റെ അച്ഛനാണ്! അതിന് എനിക്ക് ഒരാളുടെയും ഒരു പാർട്ടിയുടെയും പിൻബലത്തിന്റെ ആവശ്യമില്ല. എന്‍റെ ഭർത്താവിന്റെ വരെ!

ഭാര്യമാരെയും ഭർത്താക്കന്മാരുടെ ആശയങ്ങളും രീതികളുമായി കൂട്ടികെട്ടുക എന്നതൊക്കെ പഴഞ്ചൻ ഏർപ്പാടായി ഹേ. കൃത്യമായ വ്യക്‌തിത്വവും അഭിപ്രായവും ഉള്ളവരാണ് ഇന്നത്തെ പെണ്ണുങ്ങൾ. അവർ ഭർത്താക്കന്മാരുടെ വെറും നിഴലുകൾ അല്ല.

ഇനി ഞങ്ങളുടെ പാപ്പു. 11 വയസ്സ് മാത്രേ ആയിട്ടുള്ളു. എന്നാലും ഒന്ന് തൊട്ട് നോക്ക്, വിവരമറിയും!

അഭിമാനബോധമുള്ള പെണ്ണ് ഒരു പാർട്ടിയുടെയും കുത്തകയല്ല!

“തൊഡ്രാ പാക്കലാം” എന്ന്‌ പറയാൻ എനിക്ക് ഞാൻ മാത്രം മതി!

ഞങ്ങൾക്ക് ഞങ്ങൾ മാത്രം മതി!

തൊഡ്രാ… #പാക്കലാം!

Soumya S Sarin

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക