കാറ്റത്ത് പറന്നുവന്ന തകര ഷീറ്റ് കഴുത്തില്‍ പതിച്ച്‌ വയോധികന് ദാരുണാന്ത്യം. മേലാറ്റൂര്‍ സ്വദേശി കുഞ്ഞാലനാണ് മരിച്ചത്. മേലാറ്റൂര്‍ ചെമ്മണിയോട് പാലത്തിലെ റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞാലന്റെ കഴുത്തിലാണ് വലിയ തകര ഷീറ്റ് വന്ന് പതിച്ചത്.

ശക്തമായ കാറ്റില്‍ സമീപത്തെ കെട്ടിടത്തില്‍ നിന്ന് ഇളകിയതാണ് തകര ഷീറ്റ്. ഇത് പറന്ന് വന്നതാണെന്നാണ് നിഗമനം. മുറിവേറ്റ് വീണ കുഞ്ഞാലനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക