യഥാര്‍ഥ ജീവിതത്തില്‍ ഒരു മോഷ്ടാവ് നമ്മുടെ ഹൃദയം കട്ടെടുത്താല്‍ എങ്ങനെയാണ്ടാകും? അങ്ങനെയൊരു സംഭവമാണ് ബ്രസീലില്‍ നടന്നത്.തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കള്ളനുമായി ഒരു യുവതി പ്രണയത്തിലാകുകയായിരുന്നു. ഇമ്മാനുവേല എന്നാണ് ഈ യുവതിയുടെ പേരെന്നും ഇരുവരും പ്രണയിക്കാൻ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷമായെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഒരു ദിവസം ഞാൻ അദ്ദേഹം താമസിക്കുന്ന സ്ഥലത്തുകൂടി നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് എന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയത്’ -ബ്രസീലില്‍ നടന്ന മീഡിയ ഇവന്റില്‍ പങ്കെടുത്ത യുവതി തന്റെ ആദ്യ ഡേറ്റിനെ കുറിച്ച്‌ പറയുന്നു. എന്നാല്‍ ആ സമയത്ത് മോഷ്ടിച്ച ഫോണിലെ ഫോട്ടോകള്‍ നോക്കുകയായിരുന്നു കാമുകനായി മാറിയ കള്ളൻ. അതിലെ ഫോട്ടോകള്‍ കണ്ട് മനസ് മാറിയെന്നും ആ പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയെന്നും അയാള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഞാൻ മോശം അവസ്ഥയിലൂടെയാണ് പോയിരുന്നത്. കാരണം എന്റെ ജീവിതത്തില്‍ ഒരു പെണ്‍കുട്ടി ഇല്ലായിരുന്നു. ഫോട്ടോ കണ്ടപ്പോള്‍ ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയെ എല്ലാ ദിവസവും കാണാൻ പോലും കിട്ടില്ലെന്നാണ് തോന്നിയത്. ഫോണ്‍ മോഷ്ടിച്ചതില്‍ കുറ്റബോധവും തോന്നി’-യുവാവ് പറയുന്നു.’ആദ്യം ഫോണ്‍ മോഷ്ടിച്ചു, ഇപ്പോള്‍ ഹൃദയവും അല്ലേ’ എന്ന അവതാരകന്റെ ചോദ്യത്തിന് അതെ എന്ന് യുവാവ് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ ട്വിറ്ററില്‍ വൈറലാണ്. നിരവധി പേര്‍ ഇതിന് താഴെ പ്രതികരിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രണയമായിപ്പോയെന്നും മോഷ്ടാവുമായുള്ള ബന്ധം നിലനില്‍ക്കില്ലെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. പ്രണയം എവിടേയും എങ്ങനെയും സംഭവിക്കാം എന്നാണ് മറ്റൊരാളുടെ കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക