പത്തനംതിട്ട : പോലീസ് സ്‌റ്റേഷനുള്ളില്‍ ഭക്ഷണം പാകം ചെയ്ത് എല്ലാവരും ഒത്തൊരുമിച്ച്‌ കഴിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെ പോലീസുകാര്‍ക്ക് നോട്ടീസ്. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാര്‍ കപ്പയും ചിക്കനും വെയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് വിശദീകരണം തേടിക്കൊണ്ടുള്ള നോട്ടീസ് സ്‌റ്റേഷനില്‍ എത്തിയിരിക്കുന്നത്. ദക്ഷിണ മേഖലാ ഐജിയാണ് സംഭവത്തില്‍ വിശദീകരണം തേടിയത്.

ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ മാധ്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയതിനുമാണ് ഐജി വിശദീകരണം ചോദിച്ചിട്ടുള്ളത്. സ്റ്റേഷനിലുള്ളവര്‍ ചേര്‍ന്ന് കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്ബി കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റുകയും നിരവധി പേരാണ് ഇതിനെ അഭിനന്ദിച്ചത്. അതിനു പിന്നാലെയാണ് ഐജിയുടെ നടപടിയുണ്ടായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക