അഗ്നിപര്‍വ്വതമെന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയം തോന്നുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍, ഇന്ന് സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ പലതും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അഗ്നിപര്‍വ്വതത്തിന് സമീപത്ത് നിന്ന് ബ്രഡ്ഡും കുക്കീസും ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഇതിന് മുമ്ബ് നമ്മള്‍ കണ്ടിട്ടിണ്ട്. എന്നാല്‍, അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് രണ്ട് പേര്‍ ലോക റെക്കാര്‍ഡ് നേടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ്. അതും സജീവമായ അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ കയറിലൂടെയാണ് ഇരുവരും നടന്ന് തങ്ങളുടെ റെക്കാര്‍ഡ് സ്വന്തമാക്കിയത്.

അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സ്ലാക്ക്‌ലൈൻ നടത്തം പൂര്‍ത്തിയാക്കിയ, റാഫേല്‍ സുഗ്നോ ബ്രിഡിയും അലക്സാണ്ടര്‍ ഷൂള്‍സുമാണ് റെക്കാര്‍ഡ് സ്വന്തമാക്കിയത്. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസുര്‍ അഗ്നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇരുവരും നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അനുസരിച്ച്‌, വാനുവാട്ടുവിലെ യസൂര്‍ പര്‍വതത്തിന്‍റെ ഗര്‍ത്തത്തിന് മുകളില്‍ 42 മീറ്റര്‍ (137 അടി) ഉയരത്തിലാണ് ഇരുവരും നടന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച്‌ ഉയരുന്ന കനത്ത പുകയ്‌ക്കിടയില്‍ ശ്വസിക്കാൻ കഴിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇരുവരും ഹെല്‍മറ്റും ഗ്യാസ് മാസ്‌കും ധരിച്ചാണ് സ്ലാക്ക്‌ലൈന്‍ പൂര്‍ത്തിയാക്കിയത്.

തന്‍റെ ശ്രമകരമായ നടത്തിന്‍റെ വീഡിയോ പങ്കിട്ട് റാഫേല്‍ ഇങ്ങനെ എഴുതി. ‘ എന്‍റെ പിന്നില്‍ പൊട്ടിത്തെറിക്കുന്ന ലാവാ ബോംബുകളുടെ ഈ ഫോട്ടോ ഇത്തരമൊരു സ്വപ്നം ഭൂമിയില്‍ സ്വന്തമാക്കുന്നതിന് എത്രമാത്രം അഭിനിവേശവും അര്‍പ്പണബോധവും ആവശ്യമാണെന്ന് കാണിക്കുന്നു. ഈ മുഴുവൻ സമയവും ഒരു സ്ലാക്ക്ലൈനിന്‍റെ മുകളില്‍ ബാലൻസ് ചെയ്യുക എളുപ്പമായിരുന്നില്ല, അതുകൊണ്ടാണ് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നത്. വണ്‍ ഇഞ്ച് ഡ്രീംസ് സ്ലാക്ക്‌ലൈനും സംവിധായകൻ ജോഹന്നാസ് ഓള്‍സെവ്‌സ്‌കിക്കും സുഹൃത്തും അത്‌ലറ്റുമായ അലക്‌സാണ്ടര്‍ ഷൂള്‍സിനും നന്ദി.’

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക