ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി. പീഡിപ്പിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ വ്യാജ ട്രസ്റ്റിന്റെ പേരില്‍ നന്മ മരമായി വിലസിയ പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ള താനിക്കാടൻ എന്നയാള്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

27 വയസ്സുകാരിയായ പെണ്‍കുട്ടി സെറിബ്രല്‍ പാള്‍സി ബാധിച്ച്‌ കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ് പരാതി നല്കിയത്.ഈ വിഷയത്തില്‍ അഡ്വ ശ്രീജിത്ത്‌ പെരുമന പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. വ്യാജ ട്രസ്റ്റിന്റെ പേരില്‍ നടന്ന ഞെട്ടിക്കുന്ന പീഡനവും, സാമ്ബത്തിക തട്ടിപ്പും അന്വേഷിക്കണമെന്ന് പരസ്യമായി പ്രതികരിക്കാനും, അപലപിക്കാനും, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാനും കാന്തപുരം MLA യും, നാസര്‍ മാനു ഉള്‍പ്പെടെയുള്ള ചാരിറ്റി പ്രവര്‍ത്തകരും തയ്യാറാകണമെന്നു ശ്രീജിത്ത് പെരുമന പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ് പൂര്‍ണ്ണ രൂപം:

ചാരിറ്റിയുടെ മറവില്‍ വീണ്ടും പീഡനവും സാമ്ബത്തിക തട്ടിപ്പുമെന്ന് പരാതി ;പീഡിപ്പിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ ; വ്യാജ ട്രസ്റ്റിന്റെ പേരില്‍ നന്മ മരമായി വിലസി പെരിന്തല്‍മണ്ണ സ്വദേശിയും, സോഷ്യല്‍ മീഡിയ ചാരിറ്റി നന്മ മരവുമായ പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ള താനിക്കാടൻ എന്നയാള്‍ക്കെതിരെയാണ് ഇരയാക്കപ്പെട്ട ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.27 വയസ്സുകാരിയായ പെണ്‍കുട്ടി സെറിബ്രല്‍ പാള്‍സി ബാധിച്ച്‌ കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ്. പരസഹായം ഒന്നും ചെയ്യാൻ സാധിക്കാത്ത കുട്ടിയാണ്.

ഭിന്നശേഷിക്കാര്‍ക്കായുള്ള തണലോരം ശലഭങ്ങള്‍ എന്ന ചാരിറ്റി ട്രസ്റ്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന പേരില്‍ പരിചയപ്പെട്ട സൈഫുള്ള താനിക്കാടൻ എന്നയാളാണ് ഭിന്നശേഷിക്കാരെ ടൂര്‍ കൊണ്ടുപോകുക എന്ന പേരില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ ക്രൂരമായി പീഡിപ്പിച്ചത്.പീഡിപ്പിച്ച ശേഷം പിന്നീട് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വര്‍ഷക്കാലമായി പീഡനം തുടരുകയായൊരുന്നു. പരാതിക്കാരിയെ കൂടാതെ നിരവധി ഭിന്നശേഷിക്കാരായ കുട്ടികളെ ഇയാള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവര്‍ അപമാനം ഭയന്നാണ് പരാതി നല്‍കാത്തത് എന്നും രഹസ്യമായി മൊഴി നല്‍കാൻ തയ്യാറാണ് എന്നും പരാതിയില്‍ പറയുന്നുണ്ട്.

ക്രൂരമായി പീഡിപ്പിക്കുന്ന സമയത്ത് അയാള്‍ പീഡിപ്പിച്ച ഭിന്ന ശേഷിക്കാരായ മറ്റ് പെണ്‍കുട്ടികളെക്കുറിച്ച്‌ പറഞ്ഞുകൊണ്ട് മൃഗ്ഗീയമായ ആഹ്ലാദം കണ്ടെത്തിയിരുന്നു എന്ന് ഇരയായ പെണ്‍കുട്ടി പറയുന്നു. കാലുകള്‍ക്കും കൈകള്‍ക്കും ചലന ശേഷി ഇല്ലാത്തതിനാല്‍ നിസ്സഹായയായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിക്കാരി പറയുന്നു.ബ്ലഡ് ഡോണേഷൻ ക്യാമ്ബ്, RCC യാത്ര തുടങ്ങിയ പേരില്‍ മാതാപിതാക്കളുടെ അനുമതി മേടിച്ചാണ് ഭിന്നശേഷിക്കാരെ ഇയാള്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത് എന്ന് പരാതിയില്‍ പറയുന്നു.

പീഡനം കൂടാതെ ലക്ഷക്കണക്കിന് രൂപ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ഇയാള്‍ പിരിച്ചിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.ഭിന്ന ശേഷിക്കാരനായ കുട്ടിയുടെ പേരില്‍ തൃശൂര്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിനി തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും, പോലീസിനും രേഖമൂലം പരാതി നല്‍കിയിട്ടുണ്ട്. ട്രസ്റ്റ് ഉണ്ടെന്നുള്ളത് വ്യാജമാണെനും, ഒരു വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പീഡനവും സാമ്ബത്തിക തട്ടിപ്പും നടത്തുന്നത് എന്നും പരാതിയില്‍ പറയുന്നു.വീട്ടിലേക്ക് വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ നടത്തിപ്പുകാരനായ സൈഫുള്ളയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന് ഇരയാക്കിയെന്നും വഴങ്ങാതെ വന്നപ്പോള്‍ മാനസിക രോഗിയാക്കി ചിത്രീകരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.ഗുരുതര ആരോപണവുമായി കൂടുതല്‍ ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തുന്നുണ്ട്. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെണ്‍കുട്ടികളുടെ സുഹൃത്തുക്കളും പറയുന്നു.ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും, സ്നേഹവും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായിരിട്ടുണ്ടെന്നും പരാതിയിലുണ്ട്.ഭിന്നശേഷിക്കാരുടെ അമ്മമാരോടും ഇയാള്‍ അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട് .

പല MLA മാരെയും, മറ്റ് പ്രമുഖ ചാരിറ്റി പ്രവര്‍ത്തകരുമായും അടുത്ത ബന്ധമുള്ള സൈഫുള്ള അത്തരം വീഡിയോകളും, ചിത്രങ്ങളും ഫെയിസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടുണ് വിശ്വാസ്യത നേടുന്നത്. നജീബ് കാന്തപുരം MLA യും, നാസര്‍ മാനു എന്ന ചാരിറ്റി പ്രവര്‍ത്തകനും ഉള്‍പ്പെടെ തണലോരം ശലഭങ്ങള്‍ എന്നാ ഈ വ്യാജ ചാരിറ്റി ട്രസ്റ്റിനുവേണ്ടി ചെയ്ത നിരവധി വീഡിയോകളും, പ്രൊമോഷനുകളും സൈഫുള്ളയ്ക് സമൂഹത്തില്‍ വിശ്വാസ്യത നേടിക്കൊടുത്തിട്ടുണ്ട്.

വിഷയത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ട്. സൈഫുള്ളയുടെ വ്യാജ ചാരിറ്റിയെക്കുറിച്ചും, ട്രസ്റ്റിന്റെ മറവില്‍ നടന്ന സാമ്ബത്തിക തട്ടിപ്പുകളും, പീഡനവും അന്വേഷിക്കണമെന്നും പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.വ്യാജ ട്രസ്റ്റിന്റെ പേരില്‍ നടന്ന ഞെട്ടിക്കുന്ന പീഡനവും, സാമ്ബത്തിക തട്ടിപ്പും അന്വേഷിക്കണമെന്ന് പരസ്യമായി പ്രതികരിക്കാനും, അപലപിക്കാനും, അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടാനും കാന്തപുരം MLA യും, നാസര്‍ മാനു ഉള്‍പ്പെടെയുള്ള ചാരിറ്റി പ്രവര്‍ത്തകരും തയ്യാറാകണം. അല്ലെങ്കില്‍ നിങ്ങളുടെ ഉള്‍പ്പെടെയുള്ള വീഡിയോകളും, ചിത്രങ്ങളും തണലോരത്തിലേക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയുമെല്ലാം ഇത് തട്ടിപ്പ്/ പീഡന സംഘമാണ് എന്ന നിങ്ങളുടെ അറിവോടെയാണ് നടന്നതെന്ന് പൊതുജനം വിശ്വസിക്കേണ്ടി വരും. #വാല്‍ : ചാരിറ്റി നന്മ മരങ്ങളെ പീഡനത്തിലേക്കും, സാമ്ബത്തിക തട്ടിപ്പിലേക്കും പ്രോത്സാഹിപ്പിക്കുന്ന നിഷ്‌ക്കളങ്കര്‍ക്ക് നല്ല നമസ്കാരം – അഡ്വ ശ്രീജിത്ത്‌ പെരുമന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക