എൻ.ആര്‍.പുര ബലെഹൊന്നൂരില്‍ ആരോഗ്യ വകുപ്പ് ഡി ഗ്രൂപ്പ് ജീവനക്കാരിയെ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗിക വസതിയില്‍വച്ച്‌ പീഡിപ്പിച്ചതായി പരാതി. വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ച്‌ പൊലീസിന് കൈമാറി. ബലെഹൊന്നൂര്‍ ഗവ.ആശുപത്രിയിലെ ഡോ.കെ.എ.എല്‍ദോസിനെ(49) മര്‍ദ്ദിക്കുന്ന രംഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എല്‍ദോയും ജീവനക്കാരിയും ചേര്‍ന്നുള്ള രംഗങ്ങള്‍ മറ്റൊരാള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് അറിഞ്ഞാണ് ബന്ധുക്കള്‍ എത്തിയത്.ഡോ.എല്‍ദോക്കെതിരെ ബലെഹൊന്നൂര്‍ പൊലീസ് കേസെടുത്തു. ഡോക്ടര്‍ നേരത്തെ നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ സസ്‌പെൻഷനില്‍ കഴിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ മര്‍ദ്ദിച്ചവര്‍ക്ക് എതിരെ ഡോക്ടര്‍ പരാതി നല്‍കിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക