വിവിധ ആവശ്യങ്ങളുന്നയിച്ച്‌ നാളെ സൂചനാ സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ പെട്രോള്‍ പമ്ബ് ഉടമകള്‍. നാളെ രാത്രി എട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ ആറു വരെ സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്ബുകള്‍ തുറക്കില്ല. സമരത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ യാത്രാ ഫ്യൂവല്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ആള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണു സമരം പ്രഖ്യാപിച്ചത്. പമ്ബുകളില്‍ നടക്കുന്ന സാമൂഹികവിരുദ്ധരുടെ ആക്രമണം തടയുക ഉള്‍പ്പെടെയുള്ള ആറിന ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ഇതു വലിയ രീതിയില്‍ ജനങ്ങളെ ബാധിക്കുമെന്നു മനസിലാക്കിയാണ് കെ.എസ്.ആര്‍.ടി.സി പമ്ബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാൻ ചെയര്‍മാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

14 ഔട്ട്‌ലെറ്റുകളും നാളെ തുറന്നുപ്രവര്‍ത്തിക്കും. ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവൻ, കിളിമാനൂര്‍, ചടയമംഗലം, പൊൻകുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശ്ശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നീ ഔട്ട്‌ലെറ്റുകളുടെ സേവനമാണ് 24 മണിക്കൂറും ലഭ്യമാകുകയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക