പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നുമുതല്‍ നേരിയ കുറവുണ്ടാകും. പെട്രോള്‍ ലിറ്ററിന് 43 പൈസ, ഡീസല്‍ ലിറ്ററിന് 41 പൈസ എന്ന നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണിത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.59 രൂപയില്‍നിന്ന് 105.16 രൂപയായി. ഡീസലിന് 94.53 രൂപയില്‍നിന്ന് 94.12 രൂപയായി. അഞ്ച് മാസത്തില്‍ അധികമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക