വിമാനയാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും നാളുകളായി വാര്‍ത്തകള്‍ നിരവധിയാണ്. ഒന്നുകില്‍ യാത്രക്കാര്‍ അപമര്യാദയായി പെരുമാറി, അല്ലെങ്കില്‍ വിമാന ജീവനക്കാരുടെ മോശം പെരുമാറ്റം. അതുമല്ലെങ്കില്‍ പൈലറ്റിന്റെ തോന്നിവാസം. അങ്ങനെയങ്ങനെ പലവിധത്തിലുള്ള വാര്‍ത്തകളാണ് വിമാനയാത്രയുമായി ബന്ധപ്പെട്ട് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ വിമാനയാത്രക്കാരി നിലത്ത് മൂത്രമൊഴിച്ച സംഭവമാണ് പരാതിയായി ഉയരുന്നത്.വിമാന യാത്രക്കിടെ ശുചിമുറിയില്‍ പോകാതെ യാത്രക്കാരി തറയില്‍ മൂത്രമൊഴിച്ചെന്നാണ് പരാതി. ശുചിമുറിയില്‍ പോകണമെന്ന് ആവശ്യമറിയിച്ചെങ്കിലും വിമാനജീവനക്കാര്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് താൻ നിലത്ത് മൂത്രമൊഴിച്ചതെന്ന് യാത്രക്കാരി പറയുന്നു. മണിക്കൂറുകളോളം തന്നെ പിടിച്ചുവച്ചുവെന്നും അനുവാദം ലഭിക്കാതെ വന്നതോടെ നിലത്ത് മൂത്രമൊഴിക്കാൻ താൻ നിര്‍ബന്ധിതമായെന്നാണ് യാത്രക്കാരിയുടെ അവകാശവാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് എയര്‍ലൈനിലാണ് സംഭവമുണ്ടായത്. ആഫ്രിക്കൻ-അമേരിക്കനായ യുവതിയാണ് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറിയതെന്ന് എയര്‍ലൈൻ അധികൃതര്‍ പറയുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്ബോഴായിരുന്നു യുവതി ആവശ്യം ഉന്നയിച്ചതെന്നും ടേക്ക് ഓഫിന് ശേഷം ശുചിമുറി തുറക്കുന്നത് വരെ കാത്തുനില്‍ക്കാൻ തയ്യാറാകാതെ യുവതി നിലത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്നും എയല്‍ലൈൻ ജീവനക്കാര്‍ പരറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യാത്രക്കാരിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക