ഒരുപിടി നല്ല സിനിമകളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ് നവ്യ നായർ. വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്ത വിദ്യാലയമായ മാതംഗി ഡാന്‍സ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു എന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് നവ്യാ നായര്‍.

“learn bharathanatyam with dance exponent navyanair…. give wings to your passion and save your spot today” എന്ന തലക്കെട്ടോടു കൂടിയാണ് നവ്യ ഡാന്‍സ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിച്ച പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ പങ്കുവെച്ച് ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാനും അതോടൊപ്പം ബയോഡേറ്റ സമര്‍പ്പിക്കാനുമാണ് പറയുന്നത്. അതനുസരിച്ച് ഓഡിഷന് മുന്‍പേ ഒരു കണ്‍ഫര്‍മേഷന്‍ കോള്‍ ഉണ്ടായിരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇഷ്ടം, നന്ദനം എന്നീ മലയാള ചിത്രങ്ങളിലൂടെയാണ് നായിക ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. നിരവധി മലയാളസിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം താരം തന്റെ അഭിനയ ജീവിതത്തില്‍ നിന്നും കുറച്ചുനാളത്തേക്ക് വിട്ടു നിന്നെങ്കിലും പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെയാണ് ഗംഭീര തിരിച്ചുവരവ് നടത്തി. 2010 ലാണ് നവ്യനായര്‍ വിവാഹിതയാകുന്നത്. ശരത് എസ് മേനോനാണ് ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനാണ് സായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക