തെന്നിന്ത്യൻ താരം സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’യുടെ ഗ്ലിമ്ബ്‌സ് വീഡിയോ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളുടെ മികവോടെ ഒരുക്കിയ ചിത്രത്തില്‍ അതിഗംഭീര മേക്കോവറിലാണ് സുര്യ എത്തുന്നത്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗ്ലിമ്ബ്‌സ് വീഡിയോ റിലീസ് ചെയ്തത്.

മനുഷ്യനും കാടും കഥയും എന്ന് അര്‍ഥം വരുന്ന ‘ദ മാൻ, ദ വൈല്‍ഡ്, ദ സ്റ്റോറി’ എന്ന ക്യാപ്ഷനില്‍ നേരത്തെ പുറത്തിറങ്ങിയ പോസ്റ്റര്‍ വളരെയധികം ശ്രദ്ധനേടിയിരുന്നു. ‘ഓരോ മുറിവും ഒരു കഥ പറയുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.ഒരു പീരിയോഡിക് ത്രീഡി ചിത്രമായാണ് കങ്കുവാ എത്തുക. സിരുത്തൈ ശിവ ആദ്യമായി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ആദി നാരായണയുടേതാണ് തിരക്കഥ. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യു.വി ക്രിയേഷൻസിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക