പെട്രോള്‍ പമ്ബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കവെ തീപടര്‍ന്ന് യുവതി മരിച്ചു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലാണ് സംഭവം. കാനില്‍ പെട്രോള്‍ നിറക്കുന്നതിതിനിടെ തീ ആളിപ്പടരുകയായിരുന്നു. 18-കാരിയായ ഭവ്യയാണ് മരിച്ചത്.

ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറില്‍ പെട്രോള്‍ പമ്ബില്‍ എത്തിയത്. രത്നമ്മ ബൈക്കില്‍ നിന്നിറങ്ങി കുറച്ചു ദൂരത്തായി നില്‍ക്കുകയായിരുന്നു. ഭവ്യ മൊബൈല്‍ ഉപയോഗിച്ച്‌ കൊണ്ട് ബൈക്കില്‍ ഇരിക്കുകയായിരുന്നു. പെട്രോള്‍ പമ്ബിലെ ജീവനക്കാരന്‍ ഭവ്യ നല്‍കിയ പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈല്‍ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗുരുതര പരിക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പൊള്ളലേറ്റ രത്നമ്മയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ബഡവനഹള്ളി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക