ബോളിവുഡ് ഇതിഹാസ സുന്ദരി രേഖ ലെസ്ബിയനോ? വനിതാ സെക്രട്ടറി ഫർസാനയുമായി താരം ലിവിൻ റിലേഷൻഷിപ്പിൽ: സ്ഫോടനാത്മക വെളിപ്പെടുത്തലുകളുമായി “രേഖ ദ് അൺ ടോൾഡ് സ്റ്റോറി”.
ബോളിവുഡിലെ ഏറ്റവും മുതിര്‍ന്ന താരസുന്ദരിയാണ് രേഖ. അന്നും ഇന്നും രേഖയോട് ആരാധന തോന്നാത്ത നടന്മാരില്ലെന്ന് വേണം പറയാന്‍. ഇപ്പോഴത്തെ യുവതാരങ്ങള്‍ പോലും തങ്ങളുടെ ക്രഷ് എന്ന് വിശേഷിപ്പിക്കാറുള്ളത് നടി രേഖയെയാണ്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ വലിയ പരാജയങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. സൂപ്പര്‍താരങ്ങളുമായി പ്രണയിക്കുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്‌തെങ്കിലും രേഖയുടെ ദാമ്ബത്യത്തിന് അല്‍പായൂസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്നും വിവാദങ്ങളില്‍ അകപ്പെട്ടിരുന്ന താരമായിരുന്നു രേഖ. പലപ്പോഴും ഇവരുടെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നടൻ അമിതാഭ് ബച്ചനുമായുള്ള അടുപ്പമാണ്. രേഖയുടെ ബയോഗ്രഫിയില്‍ രേഖപ്പെടുത്തിയ ചില പരാമര്‍ശങ്ങള്‍ പക്ഷേ ഇപ്പോള്‍ വീണ്ടും തലപൊക്കുകയാണ്. താരം ഒരു ലിവിങ് ടുഗെദര്‍ ബന്ധത്തിലാണ് എന്നാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ചയാവുന്നത്.
‘രേഖ: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പുസ്തകത്തിലാണ് പരാമര്‍ശം. യാസര്‍ ഉസ്മാൻ എന്നയാളാണ് രചയിതാവ്. ഫര്‍സാന എന്നാണ് രേഖയുടെ സെക്രട്ടറിയുടെ പേര്. ഈ സ്ത്രീയുമായി രേഖ ലിവിങ് ടുഗെദര്‍ ബന്ധത്തിലാണത്രേ. രേഖയുടെ ബെഡ്‌റൂമില്‍ ഫര്‍സാന അല്ലാതെ മറ്റാര്‍ക്കും പ്രവേശമില്ലത്രേ. “രേഖയ്ക്ക് ഫര്‍സാന മികച്ച പങ്കാളിയാണ്. അവര്‍ രേഖയുടെ കണ്‍സള്‍ട്ടന്റാണ്. സുഹൃത്തും പിന്തുണയുമാണ്, രേഖയ്ക്ക് അവളെ കൂടാതെ ജീവിക്കാൻ കഴിയില്ല. വാസ്തവത്തില്‍, രേഖയുടെ വിശ്വസ്തയായ സെക്രട്ടറി – അവരുടെ കാമുകിയെന്ന് ചിലര്‍ അവകാശപ്പെടുന്ന – ഫര്‍സാനയ്ക്ക് രേഖയുടെ കിടപ്പുമുറിയില്‍ അനുവാദമുണ്ട്; വീട്ടുജോലിക്കാര്‍ക്ക് പോലും പ്രവേശനം അനുവദിക്കില്ല,” ബയോഗ്രഫിയില്‍ പറയുന്നു.
രേഖയുടെ ജീവിതവും ദൈനംദിന കാര്യങ്ങളും ഫര്‍സാന നിരീക്ഷിക്കുന്നുണ്ടെന്നും നടി ആരോടാണ് സംസാരിക്കുന്നതെന്ന് പോലും നിരീക്ഷിക്കുന്നുണ്ടെന്നും ജീവചരിത്രം അവകാശപ്പെടുന്നു. “രേഖയുടെ ജീവിതത്തിലും വീട്ടിലുമുള്ള വരവും പോക്കും ഫര്‍സാന നിയന്ത്രിക്കുകയും കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ ഫോണ്‍ കോളും പരിശോധിച്ച് രേഖയുടെ ജീവിതത്തിലെ ഓരോ മിനിറ്റും അവര്‍ നിയന്ത്രണവിധേയമാക്കുന്നു. രേഖ നിഗൂഢതയും രഹസ്യവും നിറഞ്ഞ ആളാണ്. ഫര്‍സാനയാണ് അവര്‍ക്ക് അത്തരമൊരു സങ്കുചിതമായ ജീവിതം സാധ്യമാക്കുന്നത്,” പുസ്തകം പരാമര്‍ശിക്കുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായിയും ടെലിവിഷൻ നിര്‍മ്മാതാവുമായ മുകേഷ് അഗര്‍വാളിനെയാണ് രേഖ വിവാഹം കഴിച്ചത്. 1990-ല്‍ ഇരുവരും വിവാഹിതരായെങ്കിലും രേഖ ലണ്ടനില്‍ ആയിരിക്കെ അഗര്‍വാള്‍ ആത്മഹത്യ ചെയ്തതിനാല്‍ ആ ബന്ധം ഏഴു മാസത്തിലധികം നീണ്ടുനിന്നില്ല. രേഖയുടെ ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചതിന് കാരണം ഫര്‍സാനയാണെന്ന് നടിയുടെ ജീവചരിത്രം അവകാശപ്പെടുന്നു, എന്നാല്‍ തന്റെ ആത്മഹത്യാ കുറിപ്പില്‍ മുകേഷ് ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും പുസ്തകം ഉദ്ധരിച്ചു.