വന്യമൃഗങ്ങൾക്കിടയിൽ ഭക്ഷണത്തിനായുള്ള പോരാട്ടം പതിവാണ്. സിംഹങ്ങളും കടുവകളും പുലികളുമൊക്കെ മാനുകളെയും കാട്ടുപന്നികളെയുമൊക്കെ വേട്ടായാടാറുണ്ട്. മുതലകളും ഇത്തരത്തിൽ ഒത്തു കിട്ടുന്ന ഇരകളെ അകത്താക്കാറുണ്ട്. എന്നാൽ വിശപ്പ് എത്ര അധികരിച്ചാലും സ്വന്തം വർഗത്തിൽ പെട്ട ജീവികളെ സാധാരണയായി മറ്റു മൃഗങ്ങളൊന്നും ഭക്ഷണമാക്കാറില്ല. അതിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം ഗണത്തിൽ പെട്ട ജീവിയെ തന്നെ ഭക്ഷിക്കുന്ന ഒരു കൂറ്റൻ മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തെക്കൻ കലിഫോർണിയയിലെ ഹോറി കൗണ്ടിയിലാണ് സംഭവം നടന്നത്. ടെയ്‌ലർ സോപർ ആണ് തന്റെ മാതാപിതാക്കളുടെ വീടിന്റെ പിന്നിലുള്ള ചതുപ്പ് പ്രദേശത്തു നിന്നു പകർത്തിയ ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. കൂറ്റൻ മുതല താരതമ്യേന ചെറുതായ മറ്റൊരു മുതലയെ ഒന്നോടെ വിഴുങ്ങുന്ന ദൃശ്യമാണിത്. എന്നാൽ അമേരിക്കയിൽ കാണപ്പെടുന്ന മുതലകൾക്കിടയിൽ കാനിബാലിസം അഥവാ സ്വർഗത്തിലുള്ള ജീവിയെ ഭക്ഷണമാക്കുന്ന രീതി സാധാരണമാണെന്ന് വിദഗ്ധർ വ്യക്തമാക്കി. 4.9 മില്യണിലധികം ആളുകളാണ് ഇതുവരെ ഈ കാഴ്ച കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക