ചലച്ചിത്ര മേഖലയില്‍ വളരെ ചെറിയ കാലയളവുകൊണ്ട് തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രേഖ. തമിഴ് ചലച്ചിത്ര ലോകത്തെ ഇതിഹാസം ജെമിനി ഗണേശന്റെ വിവാഹേതര ബന്ധത്തിൽ ഉണ്ടായ മകൾ കൂടിയാണ് രേഖ. ബാല്യകാലത്ത് ഈ കുട്ടിയെ ശിവാജിഗണേശൻ അംഗീകരിച്ചിട്ടില്ല. ഐതിഹാസിക പ്രകടനത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി രേഖ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ആകര്‍ഷകമായ നടികളിലൊരാളാണ്. 1969ല്‍ തന്‍റെ 14-ാം വയസില്‍ അഞ്ജന സഫര്‍ എന്ന ചിത്രത്തിലൂടെയാണ് രേഖ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ട് അനുസരിച്ച്‌ രേഖയുടെ ആസ്തി ഏകദേശം 40 മില്യണ്‍ ഡോളറാണ്. അവര്‍ക്ക് പ്രതിവര്‍ഷം 65 ലക്ഷം രൂപ ശമ്ബളവും അലവന്‍സുമായി ലഭിക്കുന്നു. കൂടാതെ ബ്രാന്‍ഡ് പ്രമോഷനാണ് താരത്തിന്റെ മറ്റൊരു വരുമാന സ്രോതസ്സ്. ബ്രാന്‍ഡ് പ്രൊമോഷനായി താരം 5 മുതല്‍ 6 കോടി വരെ ഈടാക്കുന്നു.വിലകൂടിയ കഞ്ചീവരം സാരികള്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയുടെ അതിശയിപ്പിക്കുന്ന ശേഖരം രേഖയ്ക്കുണ്ട്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു രേഖ. 65- വയസ്സു പൂർത്തിയായ രേഖയുടെ കരിയറിലെ മികച്ച സിനിമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. ഘര്‍ (1978): വിനോദ് മെഹ്‌റയും രേഖയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമൊരുക്കിയത് മണിക് ചാറ്റര്‍ജിയാണ്. ബലാത്സംഗത്തിന്‍റെ അനന്തരഫലങ്ങളെ നേരിടുന്ന യുവദമ്ബതികളുടെ കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തില്‍ ആരതി ചന്ദ്ര എന്ന കഥാപാത്രമായുള്ള രേഖയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. ചിത്രം പിന്നീട് തമിഴ്, മലയാളം എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

2. ഖുബ്‌സൂറത്ത് (1980): ഹൃഷികേശ് മുഖര്‍ജിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തില്‍ മഞ്ജു ദയാല്‍ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിച്ചത്. രേഖയുടെ രസകരമായ സംഭാഷണങ്ങള്‍ ചിത്രത്തില്‍ വളരെ പ്രധാനമാണ്. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.അശോക് കുമാര്‍, രാകേഷ് റോഷന്‍, ശശികല എന്നിവരും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. സോനം കപൂര്‍, ഫവാദ് ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2014ല്‍ ഖുബ്‌സൂറത്ത് റീമേക്ക് ചെയ്‌തു.

3. ഉംറാവു ജാന്‍ (1981): മുസാഫര്‍ അലിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിലെ രേഖയുടെ പ്രകടനം അവരുടെ കരിയര്‍ ബെസ്റ്റ് ആയിരുന്നു. കവയിത്രിയും നര്‍ത്തകിയുമായ ഉംറാവു ജാന്‍ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിച്ചത്. ഫാറൂഖ് ഷെയ്ഖ്, രാജ് ബബ്ബര്‍, ഷൗക്കത്ത് ആസ്‌മി, പ്രേമ നാരായ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് രേഖയ്ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

4. സില്‍സില (1981): യഷ് ചോപ്ര രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ എന്നിവര്‍ക്കൊപ്പമാണ് രേഖ അഭിനയിച്ചത്. ത്രികോണ പ്രണയം പറയുന്ന ചിത്രം ബോക്‌സോഫിസില്‍ പരാജയമായിരുന്നുവെങ്കിലും കള്‍ട്ട് ക്ലാസിക് എന്ന പേര് നേടാന്‍ ചിത്രത്തിനായി.

5. ഖൂന്‍ ഭാരി മാങ്ക് (1988): പ്രതികാര കഥ പറയുന്ന ചിത്രമായിരുന്നു രാകേഷ് റോഷന്‍ സംവിധാനം ചെയ്‌ത ഖൂന്‍ ഭാരി മാങ്ക്. രേഖ, കബീര്‍ ബേദി, ശത്രുഘ്‌നന്‍ സിന്‍ഹ, രാകേഷ് റോഷന്‍, സോനു വാലിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ചിത്രം വാണിജ്യപരമായി വിജയിക്കുകയും രേഖയുടെ കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്‌തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക