ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്ത് നടി ജയ ബച്ചനുമായി ഇഷ്ടത്തിലായ താരം അവരെ വിവാഹം കഴിക്കുകയും സന്തുഷ്ട ദാമ്പത്യം നയിക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അമ്പത് വര്‍ഷത്തിലേക്ക് എത്തുകയാണ്.

എന്നാല്‍ ജയയെ വിവാഹം കഴിച്ചതിന് ശേഷം ബോളിവുഡ് നടി രേഖയുമായി താരം പ്രണയത്തിലാണെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അമിതാഭും രേഖയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും പ്രചരിച്ചെങ്കിലും അതൊക്കെ നടന്‍ നിഷേധിച്ചു. എന്നാല്‍ രേഖയുടെ മുന്നില്‍ നിന്നും ജയ ബച്ചനെ ചുംബിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. മുന്‍പ് നടന്ന സംഭവമാണെങ്കിലും ആ കഥ ഇപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടക്കുന്നത്. അമിതാഭും ജയ ബച്ചനും ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. പുറത്തിറങ്ങിയാല്‍ അകലം പാലിച്ച് നില്‍ക്കുകയാണ് ഇരുവരും ചെയ്യാറുള്ളത്. എന്നാല്‍ 2014 ജനുവരി14 ന് മുംബൈയില്‍ ഒരു സ്‌ക്രീന്‍ അവാര്‍ഡ് നടന്നു. അവിടെ വെച്ച് ബച്ചന്‍ ഭാര്യയെ ചുംബിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയാതുരമായ ഫോട്ടോസ് പുറത്ത് വരികയും അത് വൈറലാവുകയും ചെയ്തിരുന്നു.

അന്ന് അമിതാഭിന്റെ പേര് അവാര്‍ഡിന് വേണ്ടി പ്രഖ്യാപിച്ചപ്പോഴും അത് ഏറ്റുവാങ്ങിയപ്പോഴുമാണ് താരദമ്പതിമാര്‍ ചുംബിച്ചത്. അത് മനഃപൂര്‍വ്വം ചെയ്തതാണോ എന്നാണ് ആരാധകരും ചോദിക്കുന്നത്. കാരണം ഈ വേദിയില്‍ നടി രേഖയും ഉണ്ടായിരുന്നു. വേദിയിലേക്ക് എത്തിയ രേഖയെ കൈകൂപ്പി നമസ്‌കാരം പറഞ്ഞ് അമിതാഭ് സ്വീകരിക്കുകയും ചെയ്തു.

എണ്‍പതുകളിലാണ് അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ ബോളിവുഡ് ലോകത്ത് ചര്‍ച്ചയായി മാറിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നത് കൊണ്ട് ഒരിക്കല്‍ പോലും പ്രണയത്തെ കുറിച്ച് അമിതാഭ് പറഞ്ഞിട്ടില്ല. എന്നാല്‍ പല അഭിമുഖങ്ങളിലും തന്റെ ഇഷ്ടത്തെ കുറിച്ച് രേഖ വെളിപ്പെടുത്തി. സ്വന്തം പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ബച്ചന്‍ ഒന്നും മിണ്ടാതെ ഇരുന്നതെന്നാണ് രേഖ പറഞ്ഞത്. ഇതോടെ അമിതാഭ് രേഖയുമായി കടുത്ത ദേഷ്യത്തിലായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.

ബോളിവുഡിലെ കിടിലൻ താരജോഡിയായിരുന്നു ബച്ചനും ജയയും. ഇരുവരും ഒരുമിച്ച് നായിക-നായകന്മാരായി അഭിനയിച്ചതോടെ പ്രണയത്തിലാവുകയായിരുന്നു. സിനിമയുടെ വിജയം ആഘോഷിക്കാൻ വിദേശത്തേക്ക് പോവാൻ തീരുമാനിച്ചപ്പോഴാണ് വിവാഹം പെട്ടെന്ന് നടത്താമെന്ന് തീരുമാനിച്ചത്. അങ്ങനെ 1973 ലാണ് അമിതാഭ് ബച്ചനും ജയയും തമ്മിൽ വിവാഹിതരാവുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. മാതാപിതാക്കളുടെ പാതയിലുടെ അഭിഷേക് ബച്ചൻ സിനിമയിലേക്ക് എത്തിയെങ്കിലും മകൾ ബിസിനസിലേക്കാണ് തിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക