മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ (Sister Rani Maria) ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കിയ ചലച്ചിത്രം ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ് വെള്ളിയാഴ്ച മുതൽ പ്രദർശനത്തിന് എത്തുന്നു. ചലച്ചിത്ര താരം വിൻസി അലോഷ്യസ് ആണ് സി. റാണി മരിയയെ അഭ്രപാളിയിൽ അവതരിപ്പിക്കുന്നത്.ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂർ), പ്രേംനാഥ് (ഉത്തർപ്രദേശ്), അജീഷ് ജോസ്, ഫാദർ സ്റ്റാൻലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.

സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് എത്തിക്കുന്ന ചലച്ചിത്രം വെള്ളിയാഴ്ച രാവിലെ മുതൽ പാലാ പുത്തേട്ട് തീയേറ്റേഴ്സിൽ ഫോർക്ക് ദൃശ്യ മികവോടെ ആസ്വദിക്കാനാവും. കേരളത്തിൽ തന്നെ ഏറ്റവും അധികം ക്രൈസ്തവ സന്യസതരെ സമ്മാനിക്കുന്ന പാലായുടെ മണ്ണിൽ ക്രിസ്തു സന്ദേശം മുറുകെപ്പിടിച്ച് സഹജീവികൾക്ക് നന്മ ചെയ്യുന്നതിനിടെ ജീവിതം ബലി നൽകേണ്ടി വന്ന സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ പറയുന്ന ചലച്ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ സാധിക്കുന്നത് ദൈവകൃപ കൊണ്ടാണെന്ന് പുത്തേട്ട് തീയറ്റേഴ്സ് ഉടമകളായ പുത്തേട്ടു കുടുംബാംഗങ്ങൾ പ്രതികരിച്ചു. http://www.puthettucinemas.com എന്ന ലിങ്ക് ഉപയോഗിച്ച് ടിക്കറ്റുകൾ അഡ്വാൻസായി ബുക്ക് ചെയ്യാം. പ്രത്യേക ബുക്കിംഗുകൾക്കായി വിളിക്കേണ്ട നമ്പർ: 8714410482

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ് ട്രെയിലർ ചുവടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക