ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം വിനായകൻ നടത്തിയ അവഹേളന പ്രസ്താവന വലിയ വിവാദമായിരുന്നു. സംഭവത്തിൽ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് വിനായകനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നുവരുന്നത്. എറണാകുളത്തെ വിനായകന്റെ ഫ്ലാറ്റിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിയുകയും കോൺഗ്രസ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ വിനായകനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു.

വിനായകന്റെ പ്രവർത്തിയെ വിമർശിച്ച് ഗണേഷ് കുമാർ എംഎൽഎയും രംഗത്തെത്തി. സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും തിളങ്ങിനിൽക്കുന്ന ഗണേഷ് രൂക്ഷമായ ഭാഷയിലാണ് വിനായകനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഗണേഷ് കുമാർ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക