പ്രളയം തിര്‍ത്ത ദുരിതങ്ങള്‍ ഒഴിയുന്നതിനു മുമ്ബേ ഉത്തരാഖണ്ഡ് മുതല ഭീതിയില്‍ ആണ്. ലക്സര്‍, ഖാൻപുര്‍ എന്നിവിടങ്ങളിലുള്ള ജനവാസമേഖലയിലാണ് മുതലകള്‍ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. ഇവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്. നിലവില്‍ പത്തില്‍ കൂടുതല്‍ മുതലകളെ പിടികൂടിയതായാണ് വിവരം. കഴിഞ്ഞയാഴ്ച പെയ്ത അതിശക്തമായ മഴയില്‍ ഗംഗാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിദ്വാര്‍ മേഖലയിലേക്ക് വെള്ളം കയറി.

അതിനൊപ്പം സോണാലി നദിയിലെ അണക്കെട്ട് നിറഞ്ഞതും പ്രളയം രൂക്ഷമാകാൻ കാരണമായി മാറി. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയപ്പോള്‍ അതിനൊപ്പം തന്നെ ഭൂരിഭാഗം മുതലകളും പുഴയിലേക്ക് തിരിച്ചു പോയെങ്കിലും ചിലത് ജനവാസമേഖലയില്‍ തന്നെ തുടരുകയായിരുന്നു. 25 അംഗ സംഘത്തെയാണ് ഇവയെ പിടിക്കാനായി ലക്സര്‍, ഖാൻപുര്‍ മേഖലയില്‍ നിയോഗിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക