CrimeLife Style

ലഗേജില്‍ നിന്നും കഞ്ചാവ് കണ്ടെത്തി; അന്താരാഷ്ട്ര മോഡല്‍ ജീജി ഹദിദ് അറസ്റ്റില്‍; ജാമ്യം എടുത്ത് പുറത്തിറങ്ങിയതിന് പിന്നാലെ അടിപൊളി ഇൻസ്റ്റാഗ്രാം പോസ്റ്റ്: വിശദാംശങ്ങൾ വായിക്കൂ.

കഞ്ചാവ് കൈവശം വെച്ചതിന് മോഡല്‍ ജീജി ഹദിദ് (28) അറസ്റ്റില്‍. അവധി ആഘോഷിക്കാൻ കീമാൻ ഐലന്റില്‍ എത്തിയതാണ് താരം. ദ്വീപിലെ ഓവൻ റോബര്‍ട്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇവര്‍ അറസ്റ്റിലായത്. ലഗേജില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും ഒപ്പം അതുപയോഗിക്കുന്ന പാത്രങ്ങളും കണ്ടെത്തുകയായിരുന്നു.

ad 1

സ്വകാര്യ ജെറ്റില്‍ സുഹൃത്തിനൊപ്പമാണ് മോഡല്‍ ദ്വീപിലെത്തിയത്. അറസ്റ്റു ചെയ്ത ഇരുവരെയും പ്രിസണര്‍ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. ആയിരം രൂപ പിഴ നല്‍കി ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
https://www.instagram.com/p/Cu2IUi0rtkJ/?igshid=MzRlODBiNWFlZA==
ad 4

മെഡിക്കല്‍ ലൈസൻസോടെ ന്യൂയോര്‍ക്കില്‍ നിന്ന് നിയമപരമായി വാങ്ങിയതാണ് കഞ്ചാവെന്ന് അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. 2017 മുതല്‍ മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് ഉപയോഗം അനുമതിയുള്ള സ്ഥലമാണ് കരീബിയന്‍ ഐലന്‍റായ ഗ്രാൻഡ് കീമാൻ. വിട്ടയച്ചിന് പിന്നാലെ ദ്വീപില്‍നിന്നുള്ള ചിത്രങ്ങള്‍ അവര്‍ ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിട്ടുണ്ട്. All’s well that ends well എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button