അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ കളക്ടര്‍ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തില്‍ സംയുക്തസ്‌ക്വാഡ് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. 150 പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ അമ്ബതിടത്തും ക്രമക്കേട് കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയും പായ്ക്കറ്റുകളില്‍ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ വിറ്റുമാണ് ചൂഷണം. ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസൻസില്ലാതെയാണ് മണര്‍കാട് പഞ്ചായത്തിലെ മൊത്തവ്യാപാരസ്ഥാപനം പ്രവര്‍ത്തിച്ചതെന്ന് റെയ്ഡില്‍ കണ്ടെത്തി. മണര്‍കാട് ടൗണിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കളക്ടര്‍ നേരിട്ടു നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ നിരവധി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പായ്ക്ക് ചെയ്ത വസ്തുക്കളില്‍ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്ബാടിയിലെ പലചരക്കുവ്യാപാരസ്ഥാപനത്തിന് ലീഗല്‍ മെട്രോളജി വകുപ്പ് 5000 രൂപ പിഴയിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ച് താലൂക്കില്‍ ആറ് സ്ക്വാഡ്

 കോട്ടയം താലൂക്കില്‍ 35 സ്ഥാപനങ്ങളില്‍ 18 ക്രമക്കേടുകള്‍

 ചങ്ങനാശേരി: 17 സ്ഥാപനങ്ങളില്‍ 4 നോട്ടീസ്

 കാഞ്ഞിരപ്പള്ളിയില്‍ 24 പരിശോധന 14ക്രമക്കേട്

 മീനച്ചില്‍ 18 പരിശോധന 7നോട്ടീസ്

 വൈക്കത്ത് 15 പരിശോധന 7 നോട്ടീസ്

” പരിശോധന തുടരും. വില വരപട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കും കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടിയുണ്ടാകും” – വി. വിഗ്‌നേശ്വരി, കളക്ടര്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക