ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ.

സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ചീഫ് ജസ്‌റ്റിസ് അഭിപ്രായപ്പെട്ടു. ട്രൈബ്യൂണല്‍ റിഫോംസ് ആക്‌ട് ചോദ്യം ചെയ്‌തുള‌ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രൈബ്യൂണലുകളില്‍ നിയമനം നേടുന്നവരുടെ കാലാവധി, പ്രായപരിധി, ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം നിജപ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതില്‍ ചില വകുപ്പുകള്‍ നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കി. എന്നാല്‍ ഈ നിയമ വിരുദ്ധമെന്ന് കണ്ടെത്തിയ വകുപ്പുകള്‍ ചേര്‍ത്ത് തന്നെ ഒരു നിയമം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവന്നു. ഇതാണ് ട്രൈബ്യൂണല്‍ റിഫോംസ് ആക്‌ട്.

ഈ നടപടി കോടതിയെ ചൊടിപ്പിച്ചു. ഒരിക്കല്‍ റദ്ദാക്കിയ വകുപ്പ് ചേര്‍ത്ത് വീണ്ടും നിയമനിര്‍മ്മാണം നടത്തുന്നത് ശരിയാണോയെന്ന് ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ കേസ് പരിഗണിക്കവെ കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ട്രൈബ്യൂണലുകളെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ഒരാഴ്‌ചയ്‌ക്കകം ട്രൈബ്യൂണലുകളില്‍ നിയമനം നടത്തണമെന്നും സുപ്രീംകോടതി അന്ത്യശാസനവും നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക