തക്കാളി ഇപ്പോള്‍ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്ബ് അതിനെ സംരക്ഷിക്കുന്നു… കഴിഞ്ഞ ദിവസം മിര്‍സ മുഹമ്മദ് ആരിഫ് എന്നെരാള്‍ ഒരു വീഡിയോ പങ്കുവെച്ച്‌ ഇൻസ്റ്റഗ്രാമില്‍ കുറിച്ചതാണ്. മിര്‍സ മുഹമ്മദ് എത്തുമ്ബോള്‍ മൂര്‍ഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടര്‍ത്തി നിന്നിരുന്നത്. വീഡിയോ കാണുമ്ബോള്‍ തക്കാളി ആരും എടുക്കാതിരിക്കാൻ സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നിയാലും അത്ഭുതപ്പെടില്ല.

തക്കാളിയുടെ വില കുതിച്ചതും കൂടെ ചേര്‍ത്താണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിടിക്കാൻ ചെല്ലുമ്ബോള്‍ പാമ്ബ് ചീറ്റുന്നതും അതിന്റെ ചീറ്റലിന്റെ ശബ്ദവും ഭീതി നിറയ്ക്കുന്നതാണ്. അതേസമയം, രാജ്യത്തെവിടെയും തക്കാളി ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയം ആയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മധ്യപ്രദേശില്‍ തക്കാളി ദമ്ബതികള്‍ തമ്മില്‍ പ്രശ്നമുണ്ടാകാനാണ് കാരണമായത്. മധ്യപ്രദേശിലെ ഷാദോളിലാണ് സംഭവം. പൊള്ളുന്ന വിലയ്ക്കിടെ വാങ്ങിയ തക്കാളി ഉപയോഗിച്ചതിനേ ചൊല്ലി ദമ്ബതികള്‍ തമ്മില്‍ കലഹമുണ്ടായതും യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഭക്ഷണം ടിഫിനുകളാക്കി നല്‍കുന്ന വ്യാപാരത്തില്‍ ഏര്‍പ്പെട്ട സഞ്ജീവ് ബര്‍മനും ഭാര്യയും തമ്മിലാണ് തക്കാളിയുടെ പേരില്‍ കലഹമുണ്ടായത്.

ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെ ഭാര്യ മകളെയും കൂട്ടി വീട് വിട്ട് പോയതായാണ് സഞ്ജീവ് ബര്മന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. ഇവരെ കണ്ടെത്താന്‍ ശ്രമിച്ച്‌ സാധിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക