2075 ഓടേ ഇന്ത്യ ലോകത്തെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായി മാറുമെന്ന് റിപ്പോര്‍ട്ട്. 52 വര്‍ഷത്തിനകം ജപ്പാന്‍, ജര്‍മനി, അമേരിക്ക എന്നി രാജ്യങ്ങളെ മറികടന്ന് ഇന്ത്യ ലോകത്തെ രണ്ടാമത്തെ ലോക ശക്തിയായി മാറുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ടിലാണ് പറയുന്നത്. ജനസംഖ്യ, സാങ്കേതികവിദ്യ രംഗത്തെ വികാസം, നൂതന ആശയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രവചനം. അടുത്ത രണ്ടു പതിറ്റാണ്ടിനകം മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന തോതില്‍ മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യ താഴെയായിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യ എന്ന് പറയുമ്ബോള്‍ ജനസംഖ്യയാണ് ആദ്യം കടന്നുവരിക. എന്നാല്‍ ഇന്ത്യയുടെ ഭാവി ജിഡിപി വളര്‍ച്ചയില്‍ ജനസംഖ്യ മാത്രമായിരിക്കില്ല മുഖ്യ ഘടകമായി മാറുക. നൂതന ആശയങ്ങള്‍, തൊഴിലാളികളുടെ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത എന്നിവയും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുപകരുമെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സിലെ സാമ്ബത്തിക ശാസ്ത്രജ്ഞന്‍ ശന്തനു സെന്‍ഗുപ്ത പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ ലോകത്തെ അഞ്ചാമത്തെ സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യ.ഇന്ത്യയുടെ സേവിങ്സ് നിരക്ക് ഉയരുന്നതും ഗുണം ചെയ്യും. വരുമാനം വര്‍ധിക്കുന്നതും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയുന്നതും ധനകാര്യമേഖലയിലെ വളര്‍ച്ചയും ഇന്ത്യക്ക് അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക