മഴപെയ്താലുടന്‍ വെള്ളത്താല്‍ ചുറ്റപ്പെടുന്ന കൊച്ചി നഗരം എന്ന് ഇനി അധികകാലം പറയേണ്ടി വരില്ല. കൊച്ചിയുടെ ചീത്തപ്പേര് മാറുന്നു. കാനകളിലെ തടസ്സം നീക്കാനായി കോര്‍പറേഷന്‍ രംഗത്തിറക്കിയ സക്ഷന്‍ കം ജെറ്റിങ് മെഷീന്‍ വിജയമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു വെള്ളക്കെട്ടു പരിഹാരത്തിനു കുടുതല്‍ യന്ത്ര സഹായം തേടാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നത്. വലിയ കനാലുകളില്‍ നിന്നു ചളി കോരി മാറ്റാനുള്ള സില്‍റ്റ് പുഷര്‍, കനാലുകളിലെ പോളപ്പായല്‍ കോരി നീക്കാനുള്ള യന്ത്രം, ചെറു റോഡുകളിലെ കാനകള്‍ വൃത്തിയാക്കാന്‍ കഴിയുന്ന ചെറിയ സക്ഷന്‍ കം ജെറ്റിങ് മെഷീന്‍, റോഡില്‍ നിന്നു മാലിന്യം വലിച്ചെടുക്കാന്‍ കഴിയുന്ന റോഡ് ക്ലീനിങ് മെഷീന്‍, കായല്‍ മുഖങ്ങളിലെ മാലിന്യം നീക്കാന്‍ കഴിയുന്ന ഡ്രജന്‍ എന്നിവയാണ് കോര്‍പറേഷന്‍ ലഭ്യമാക്കുക.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ഡ്രജര്‍ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ മഴയില്‍ എംജി റോഡിലെ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ സക്ഷന്‍ കം ജെറ്റിങ് മെഷീന്റെ പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫാണു ചെന്നൈയില്‍ പ്രയോജനപ്പെടുത്തുന്ന സക്ഷന്‍ കം ജെറ്റിങ് മെഷീനെ കുറിച്ചു മേയര്‍ എം. അനില്‍കുമാറിനോടു പറയുന്നത്. തുടര്‍ന്നു കോര്‍പറേഷന്‍ സെക്രട്ടറിയുള്‍പ്പെടുന്ന സംഘം ചെന്നൈയിലെത്തി ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ അടിസ്ഥാനത്തിലാണു 4.70 കോടി രൂപ മുടക്കി യന്ത്രം വാങ്ങാന്‍ തീരുമാനിച്ചത്. പുണെ കേന്ദ്രമായ ആര്യന്‍ പമ്ബ്‌സ് നിര്‍മിച്ച ‘കോംബി റീസൈക്ലര്‍’ എന്ന സക്ഷന്‍ കം ജെറ്റിങ് മെഷീനാണ് വാങ്ങിയത്. കൊച്ചിന്‍ സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് (സിഎസ്‌എംഎല്‍) പണം മുടക്കിയത്. ജൂണ്‍ 5 മുതല്‍ യന്ത്രം പ്രവര്‍ത്തനം തുടങ്ങി. ഇതോടൊപ്പം തോടുകളിലെ ചെളി നീക്കത്തിനു വാടകയ്ക്കു റോബട്ടിക് എക്‌സ്‌കവേറ്ററും കോര്‍പറേഷന്‍ കൊണ്ടു വന്നെങ്കിലും അതു കാര്യമായി ഫലം ചെയ്തില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക