മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താമാധ്യമവും, മാധ്യമത്തിന്റെ എഡിറ്റർ ആയ ഷാജൻ സ്കറിയയും കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തിലെ പ്രധാന ചർച്ചാവിഷയമാണ്. ഇടതുപക്ഷ സർക്കാരിന്റെ പ്രധാന വിമർശകരിൽ ഒരാൾ കൂടിയാണ് ഷാജൻ സ്കറിയ. ഇടതുപക്ഷ എംഎൽഎ ആയ പി വി അൻവറാണ് ആദ്യമായി മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചതും ഷാജൻ സ്കറിയക്കെതിരെ നീക്കങ്ങൾ ആരംഭിച്ചതും.

പിന്നാലെ പി വി ശ്രീനിജൻ എന്ന ഇടതുപക്ഷ എംഎൽഎയും ദളിത് പീഡന നിരോധന വകുപ്പുകൾ പ്രകാരം എതിരെ പരാതി കൊടുക്കുകയും പോലീസ് ജാമ്യം ഇല്ലാ വകുപ്പകൾ ചുമത്തി അദ്ദേഹത്തിന് എതിരെ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിച്ചപ്പോൾ അറസ്റ്റിന് സ്റ്റേ അനുവദിക്കുകയും ദളിത് പീഡന വകുപ്പുകൾ നിലനിൽക്കുകയില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴും തനിക്ക് പുറത്തു വരാൻ കഴിയാത്ത സ്ഥിതിയാണെന്നും, സിപിഎം എംഎൽഎ പി വി അൻവറിനെ മുൻനിർത്തി സർക്കാർ വേട്ടയാടലുകൾ തുടരുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് അജ്ഞാതമായ ലൊക്കേഷനിൽ നിന്ന് അദ്ദേഹം ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. വീഡിയോ നിങ്ങൾക്കായി ചുവടെ പങ്കുവയ്ക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക