സോഷ്യല്‍ മീഡിയയില്‍ നിറയെ ഫോളോവേഴ്‌സ് ഉള്ള താരമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം ലെന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ആണ്.

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് താരം കുടുങ്ങുകയായിരുന്നു. പിന്നീട് ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറി കട്ടപ്പനയില്‍ എത്തിയ വിശേഷമാണ് താരം പങ്കുവച്ചത്. കൊച്ചിയില്‍ നിന്ന് ഇടുക്കി കട്ടപ്പനയിലേക്ക് വരികയായിരുന്നു ലെന. താരത്തിനൊപ്പം അസിസ്റ്റന്റും ഹെയര്‍ ഡ്രസ്സറുമുണ്ടായിരുന്നു. വഴിയി‌ല്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൊക്കേഷനില്‍ എത്താന്‍ മറ്റൊരു വഴിതേടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതു വഴി വന്ന ഒരു പെട്ടിയോട്ടോ ആണ് ലെനയുടെ രക്ഷകരായത്. പെട്ടി ഓട്ടോയില്‍ ഇരിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കട്ടപ്പന – തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്‌സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല.- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ലിഫ്റ്റ് കിട്ടിയതിനാല്‍ ഷൂട്ടിങ്ങ് മുടങ്ങില്ലെന്നും താരം പറയുന്നുണ്ട്. ലെന മുന്‍സീറ്റില്‍ ഇടം പിടിച്ചപ്പോള്‍ സഹായിയും ഹെയര്‍ ഡ്രസ്സറും വണ്ടിയുടെ പിന്നില്‍ ഇരിക്കുകയായിരുന്നു. പെട്ടിഓട്ടോയില്‍ കട്ടപ്പന വന്ന് ഇറങ്ങിയപ്പോള്‍ അവിടെ ഒരു ജാഥ നടക്കുകയാണ്. റോഡ് ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ജാഥയ്ക്കൊപ്പം നടക്കുകയാണ് ലെന. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ഏബല്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോള്‍. ലൊക്കേഷനില്‍ ഭീമന്‍ ലഡു കൊണ്ടുവന്ന് താരം അണിയറ പ്രവര്‍ത്തകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക