കാട്ടാന റോഡിലേക്കു തള്ളിയിട്ട തേക്ക് കല്ലുകൊണ്ടു മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ. ഇന്നലെ രാവിലെ അച്ചൻകോവിലിൽ നിന്ന് 6.30നു പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാൽ മൊബൈൽ ഫോണിനു കവറേജും ഈ ഭാഗത്തില്ല.

മരം വീണ വിവരം പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലാതെ വന്നതോടെയാണു കണ്ടക്ടർ എം.പി.വിഭുവ് കരിങ്കല്ല് പ്രയോഗത്തിലേക്ക് എത്തിയത്. ഡ്രൈവർ എ.ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂറുകൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.കാട്ടാന പലപ്പോഴും ഇത്തരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കരിങ്കല്ലു കൊണ്ടു മരം മുറിച്ചുമാറ്റുന്നത് ആദ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക