കളമശ്ശേരി പാലത്തിന് താഴെ കണ്ടെയ്നര്‍ റോഡില്‍ വന്‍ വെള്ളക്കെട്ട്. മാലിന്യങ്ങള്‍ അടിഞ്ഞുകുടി ഓടകള്‍ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. പ്രദേശത്ത് ഗതാഗത തടസ്സം നേരിടുകയാണ്. കണ്ടെയ്നര്‍ ലോറികള്‍ സ്ഥിരമായി നിര്‍ത്തിയിടുന്ന ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.

Image and Video Courtesy: Media One

കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ ഇടപെട്ടിരുന്നു. കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ മാലിന്യകൂമ്ബാരം കൂന്ന് കൂടുന്ന സാഹചര്യത്തില്‍ അനധികൃത പാര്‍ക്കിങ് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ആദ്യമായാണ് കളമശ്ശേരി ഭാഗത്ത് ചെറിയ മഴയില്‍ ഇത്ര വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ നഗരസഭ തയാറായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക