ലോകത്തെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സീ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന ഭരത് ജെയിൻ എന്നയാളാണ് ലോകത്തുതന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 7.5 കോടി രൂപയാണ് ഇയാള്‍ ഭിക്ഷ യാചിച്ച്‌ സമ്ബാദിച്ചത്.

ഭിക്ഷാടനത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതല്‍ 75,000 രൂപ വരെയാണ്. മുംബൈയില്‍ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് സ്വന്തം പേരിലുണ്ട്. കൂടാതെ താനെയില്‍ വാടകക്ക് നല്‍കുന്ന രണ്ട് കടമുറികളുമുണ്ട്. ഇതില്‍ നിന്ന് വാടകയിനത്തില്‍ മാത്രം പ്രതിമാസം 30000 രൂപ വരുമാനം ലഭിക്കുന്നു. ഛത്രപതി ശിവാജി ടെര്‍മിനസ് ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിൻ ഭിക്ഷ യാചിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈനിറയെ സമ്ബത്തുണ്ടായിട്ടും ഭരത് ജെയിൻ മുംബൈയിലെ തെരുവുകളില്‍ ഇപ്പോഴിം ഭിക്ഷാടനം തുടരുകയാണ്. 10-12 മണിക്കൂറിനുള്ളില്‍ പ്രതിദിനം 2000-2500 രൂപ നേടുന്നു. പരേലിലെ ഡ്യൂപ്ലക്‌സ് വസതിയിലാണ് ഭരത് ജെയിനും കുടുംബവും താമസിക്കുന്നത്. കുട്ടികള്‍ കോണ്‍വെന്റ് സ്കൂളിലാണ് പഠിക്കുന്നത്. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍സ്റ്റേഷനറി സ്റ്റോര്‍ നടത്തുകയാണ്. മറ്റു വരുമാന മാര്‍ഗങ്ങളും ഇവര്‍ക്കുണ്ട്.

ഭിക്ഷാടനം അവസാനിപ്പിക്കാൻ കുടുംബം ഭരതിനോട് നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരുക്കമല്ല. തനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഇ‌യാള്‍ പറയുന്നത്. സാമ്ബത്തിക പ്രയാസം കാരണം ഇയാള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല. ഭാര്യയും രണ്ട് ആണ്‍മക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക