മദ്യവും ലഹരി മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായുള്ള കേരള പൊലീസിന്റെ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂജൻ ആല്‍ക്കോ സ്‌കാൻ വാൻ കഴിഞ്ഞ ദിവസം കൊല്ലം സിറ്റിയിലെത്തി. ഏഴ് ദിവസമാണ് വാൻ കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളില്‍ പരിശോധന നടത്തുക.

മദ്യം, കഞ്ചാവ്, സിന്തറ്റിക് ഡ്രഗ് എന്നിവ ഉള്‍പ്പെടെ ആറു തരം ലഹരി മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബാണ് വാനില്‍ ഒരുക്കിയിരിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ അല്‍ക്കോ മീറ്ററാണ് ഉപയോഗിക്കുന്നത്.സിന്തറ്റിക് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുന്നവരുടെ ഉമിനീര്‍ പരിശോധിച്ച്‌ ഫലം കണ്ടെത്താനുള്ള സജ്ജീകരണവുമുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഓഫീസര്‍മാര്‍ക്കാണ് ചുമതല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം റൂറലിലെ ഏഴ് ദിവസത്തെ പരിശോധനകള്‍ക്ക് ശേഷമാണ് വാൻ സിറ്റിയിലേക്ക് എത്തിയത്. ജൂണ്‍ 24 മുതല്‍ ജൂലായ് ഒന്നുവരെയാണ് റൂറല്‍ സ്റ്റേഷൻ പരിധിയില്‍ പരിശോധന നടത്തിയത്. ജില്ലയില്‍ ആകെ 14 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും വാൻ പരിശോധന നടത്തുന്നുണ്ട്. പരിശോധനാ ഫലം കേവലം അഞ്ച് മിനിറ്റില്‍ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക