മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. പൊലീസില്‍ പരാതി നല്‍കുക, സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, സ്വാകാര്യ വിവരങ്ങള്‍ ഫോണില്‍ ഉണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.

എത്രയും പെട്ടെന്ന് പരാതി നല്‍കുക: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പോ തുണ വെബ് പോര്‍ട്ടലോ ഇതിനായി ഉപയോഗിക്കാനാകും. പരാതിയില്‍ ഫോണിന്റെ IMEI നമ്ബര്‍ കൃത്യമായി നല്‍കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക: സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്ബര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്. അതുപോലെ ഫോണ്‍ നമ്ബര്‍ ദൂരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും.

നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുക: ഇതിനായി https://www.google.com/android/find/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നഷ്ടമായ ഫോണില്‍ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ച ഗൂഗിള്‍ അക്കൗണ്ട് ലോഗിൻ വിവരങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ഈ പേജില്‍ ലോഗിൻ ചെയ്യുക. ഇതുവഴി ഫോണ്‍ റിംഗ് ചെയ്യിക്കാനും ലോക്ക് ചെയ്യാനും സാധിക്കും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച്‌ ഫോണിലെ വിവരങ്ങള്‍ പുര്‍ണമായി ഡിലീറ്റ് ചെയ്യാൻ സാധിക്കും. എന്നാല്‍ നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ച്‌ ഗൂഗിള്‍ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരന്നാല്‍ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ബാങ്ക് അക്കൗണ്ട്, പാസ്‌വേര്‍ഡ് എന്നിങ്ങനെയുള്ള സ്വകാര്യവിവരങ്ങള്‍ ഫോണില്‍ സുക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ഫോണ്‍ ബ്ലോക്ക് ചെയ്യാം: ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാൻ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാര്‍ഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്ബോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. https://www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതില്‍ ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം, തീയ്യതി, പോലീസ് സ്റ്റേഷൻ, പരാതിയുടെ നമ്ബര്‍, പരാതിയുടെപകര്‍പ്പ് എന്നിവ നല്‍കണം. തുടര്‍ന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഇതുപയോഗിച്ച്‌ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐ.എം.ഇ.ഐ നമ്ബര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ആ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ ഇത്തരത്തില്‍ ഫോണ്‍ ബ്ലോക്ക് ചെയ്താലും അത് ട്രാക്ക് ചെയ്യാൻ പൊലീസിന് സാധിക്കും.

ബ്ലോക്ക് ചെയ്ത ഫോണ്‍ തിരിച്ചുകിട്ടിയാല്‍: ഫോണ്‍ തിരിച്ചുകിട്ടിയാല്‍ www.ceir.gov.in വെബ്സൈറ്റിലൂടെ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാം. വെബ് സൈറ്റില്‍ അതിനായുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാൻ സാധിക്കും.

ഫോണിലെ ഐ.എം.ഇ.ഐ നമ്ബറുകള്‍ എങ്ങനെ കണ്ടെത്താം? രണ്ട് സിംകാര്‍ഡ് സ്ലോട്ടുകളുള്ള ഫോണുകള്‍ക്ക് രണ്ട് ഐ.എം.ഇ.ഐ നമ്ബറുകളുണ്ടാവും. ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേര്‍തിരിച്ച്‌ അതില്‍ കാണാം. പാക്കേജ് ബോക്സ് ഇതിനായി സൂക്ഷിക്കണം. ഫോണ്‍ വാങ്ങിയ ഇൻവോയ്സിലും ഐ.എം.ഇ.ഐ നമ്ബര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഫോണ്‍ നഷ്ടപ്പെടുമ്ബോള്‍ ഈ നമ്ബറുകള്‍ ഉപകരിക്കുന്നതാണ്. ഇതിനാല്‍ ഇത് സൂക്ഷിച്ചുവെയ്ക്കണം. ഫോണില്‍ നിന്ന് *#06# എന്ന് ഡയല്‍ ചെയ്താല്‍ ഐഎംഇഐ നമ്ബറുകള്‍ കാണാൻ സാധിക്കും.

നഷ്ടപ്പെട്ട ഫോണ്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം? ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം…

Posted by Kerala Police on Tuesday, 22 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക