സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസങ്ങള്‍. പച്ചമുളക്, ഇഞ്ചി, ബീൻസ്, തക്കാളി എന്നിവയ്‌ക്ക് റെക്കോര്‍ഡ് വില തുടരുകയാണ്. പച്ചമുളകിന് തിരുവനന്തപുരത്ത് 120 രൂപയും എറണാകുളത്ത് 160 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില. കണ്ണൂരും കാസര്‍കോടും 110 രൂപയാണ് പച്ചമുളകിന്‍റെ വില.

ഇഞ്ചിക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യഥാക്രമം 220, 240, 200, 280, 280 എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. ഒരു കിലോ തക്കാളിയ്‌ക്ക് 75 രൂപ മുതല്‍ 140 രൂപ വരെയാണ് രേഖപ്പെടുത്തിയത്. ബീന്‍സിന് 90 രൂപ മുതല്‍ 120 രൂപ വരെയും ഈടാക്കുന്നുണ്ട്. ഇന്നത്തെ പച്ചക്കറി വിലനിലവാരം പരിശോധിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക