മാടപ്രാവിനെപ്പോലെ വെള്ള നിറത്തിലുള്ള കുട്ടിയുടുപ്പിൽ ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. എയര്‍ലൈൻ മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ സിനിമയിലെത്തി മലയാളത്തിലും തമിഴിലും തെലുങ്കിലും നിറസാന്നിധ്യമായി മാറിയ താരമാണ് ദിവ്യ പിള്ള. മലയാള സിനിമയില്‍ ആദ്യമായി നായികയായപ്പോള്‍ വിമല രാമനോടുള്ള സാദൃശ്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

വെള്ള നിറത്തിലുള്ള മിനി ടോപ് ഡ്രസ്സില്‍ ദിവ്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് പ്ലാൻ ബി ആക്ഷൻ ജിബിൻ ആര്‍ട്ടിസ്റ്റ് ആണ്. ജോ ബോയ് അഗസ്റ്റിൻ സ്റ്റൈലിംഗും വികാസ് വി കെ എസ് മേക്കപ്പും ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. മലയാളത്തില്‍ മാസ്റ്റര്‍ പീസ് മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദര്‍, എടക്കാട് ബറ്റാലിയൻ 06, ജിമ്മി ഈ വീടിന്റെ ഐശ്വര്യം കള തുടങ്ങിയ ചിത്രങ്ങളിലും കാത്തു വാക്കുള രണ്ട് കാതല്‍, തഗേദെലെ എന്നീ അനിഭാഷാ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ബസൂക സുരേഷ് ഗോപിയുടെ ജെ എസ് കെ എന്നിവയാണ് ദിവ്യയുടെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക