ചെന്നൈ: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തകര്‍ത്തതിന് പിന്നാലെ കാബൂള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള ആഘോഷമാണ് അരങ്ങേറുന്നത്. കാബൂളിന് പുറമെ കാണ്ഡഹാറിലും അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകര്‍ ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

ആഭ്യന്തര പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാന് പാകിസ്ഥാനെതിരായ ജയം വലിയ ആശ്വാസമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ആഘോഷം നടത്തുന്നതും.എന്നാല്‍ കടുത്ത നിയന്ത്രമാണ് രാജ്യത്ത്. ആഭ്യന്തര പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാന് പാകിസ്ഥാനെതിരായ ജയം വലിയ ആശ്വാസമാണ്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ആഘോഷം നടത്തുന്നതും.എന്നാല്‍ കടുത്ത നിയന്ത്രമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നൃത്തം ചെയ്ത് ആഘോഷിക്കരുതെന്നാണ് ഭരണത്തിലുള്ള താലിബന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരത്തില്‍ ആഘോഷിക്കുന്നവര്‍ക്കെതിരെ രൂക്ഷമായിട്ടാണ് പെരുമാറുന്നതും. വണ്ടിയിലെത്തിയ ഒരു ആരാധകനെ ഉപദ്രവിക്കുന്നതും വീഡിയോകളില്‍ കാണാം. എന്നാല്‍ താലിബാന്‍ അനുകൂലികളും വിജയം ആഘോഷിക്കുന്നുണ്ടെന്ന് ചില വീഡിയോകള്‍ പറയുന്നു. എക്‌സില്‍ പ്രചരിക്കുന്ന ചില വീഡിയോകള്‍ കാണാം…

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക