ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും കാപട്യക്കാരാണെന്ന് ബി.ജെ.പി. ലിറ്ററിന് 225 രൂപ വിലയുള്ള ഇറക്കുമതി ചെയ്ത വെള്ളമാണ് കുടിക്കുന്നതെന്നും ബി.ജെ.പി പരിഹസിച്ചു. ലാലുവിന്‍റെയും കുടുംബത്തിന്‍റെയും വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് പരിഹാസം.

ലാലുവും കുടുംബവും ഒരുമിച്ചു കൂടിയിരിക്കുന്ന വീഡിയോയില്‍ മേശപ്പുറത്തായി ഇറക്കുമതി ചെയ്ത വെള്ളക്കുപ്പി വച്ചിരിക്കുന്നത് കാണാം. ഇത് ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയുടെ വിമര്‍ശം. ”ദരിദ്രരുടെയും സാമൂഹിക അനീതിയുടെയും പിന്നാക്കക്കാരുടെയും പേര് പറഞ്ഞ് ലാലു കുടുംബം ഇന്ന് ലിറ്ററിന് 225 രൂപ വിലയുള്ള ഇറക്കുമതി ചെയ്ത വെള്ളം കൊണ്ട് വായ് കഴുകുകയാണ് .കൊള്ളയടിച്ച പണം ഉപയോഗിച്ച്‌ കൊട്ടാരങ്ങളും ആഡംബരങ്ങളും ഉണ്ടാക്കി, അവര്‍ കോടിക്കണക്കിന് ട്രില്യണ്‍ സമ്ബത്തിന്റെ ഉടമകളായി” ബിഹാര്‍ ബി.ജെ.പി ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തുവന്ന വീഡിയോയില്‍ യാദവ് കുടുംബത്തിലെ എന്തോ ആഘോഷം നടക്കുന്നതായിട്ടാണ് കാണിക്കുന്നത്. ഒരു സോഫയില്‍ ലാലുവും ഭാര്യ റാബ്‍റി ദേവിയും മകള്‍ മിഷയും ഇരിക്കുന്നു. മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ഭാര്യ രാജശ്രീയും മറ്റ് ചില ബന്ധുക്കളും വീഡിയോയില്‍ ഉണ്ട്.പിന്നില്‍ ഒരു കൂട്ടം സ്ത്രീകള്‍ കൈകൊട്ടി പാട്ടുകള്‍ പാടുന്നതും വീഡിയോയില്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക