വാഹനങ്ങളുടെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റിലും വ്യാജൻ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കാൻ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശംനല്‍കി. വാഹന നിര്‍മാണക്കമ്ബനികള്‍ ഷോറൂമുകളിലൂടെയോ, അംഗീകൃത ഏജൻസികള്‍ വഴിയോ മാത്രമേ ഇവ വില്‍ക്കാൻപാടുള്ളൂ. സ്വകാര്യസ്ഥാപനങ്ങള്‍വഴിയുള്ള അനധികൃത വില്‍പ്പനതടയാൻ സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു.

അംഗീകൃത ഏജൻസികള്‍ നമ്ബര്‍പ്ലേറ്റ് വിതരണത്തിന് ഉപകരാര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയവാഹനങ്ങളുടെ രജിസ്ട്രേഷൻ വേളയില്‍ നമ്ബര്‍ പ്ളേറ്റുകള്‍ ഷോറൂമില്‍നിന്ന് പിടിപ്പിക്കാറുണ്ട്. രണ്ട് നമ്ബര്‍ പ്ലേറ്റുകളുടെയും സീരിയല്‍ നമ്ബറുകള്‍, വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച്‌ ഹോളോഗ്രാം പതിച്ച സ്റ്റിക്കര്‍ വാഹനത്തിന്റെ മുൻഗ്ലാസില്‍ പതിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിവേറ്റ് ഉപയോഗിച്ച്‌ പിടിപ്പിക്കുന്ന നമ്ബര്‍പ്ലേറ്റുകളുടെ വിവരങ്ങള്‍ വാഹൻ സോഫ്റ്റ്വേറിലെ രജിസ്ട്രേഷൻ വിശദാംശങ്ങളിലും ഉള്‍ക്കൊള്ളിക്കും. നമ്ബര്‍പ്ലേറ്റ് ഇളക്കിയാല്‍ തിരിച്ച്‌ പിടിപ്പിക്കാൻ കഴിയില്ല. ഉപയോഗത്തിലുള്ള വാഹനങ്ങളില്‍ ഷോറൂമിനെ സമീപിച്ച്‌ പുതിയ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങള്‍ പരിശോധിക്കാതെ ചില സ്വകാര്യസ്ഥാപനങ്ങള്‍ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് വില്‍പ്പനനടത്തുന്നതായാണ് കേന്ദ്ര അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരിക്കുന്നത്.

അസല്‍ നമ്ബര്‍പ്ലേറ്റുകള്‍ക്ക് സമാനമാണ് ഇവയും. നമ്ബര്‍പ്ലേറ്റിലെ വിവരങ്ങള്‍ രജിസ്ട്രേഷൻ വിശദാംശങ്ങളില്‍ ഉള്‍ക്കൊള്ളിക്കുന്നുമില്ല. സംസ്ഥാനത്തും ചില സ്ഥാപനങ്ങള്‍ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് വിതരണംചെയ്യാൻ അനുമതിയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രേഖകളുടെ അഭാവത്തില്‍ ഇവയില്‍ ചിലതിന്റെ പ്രവര്‍ത്തനം മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞിരുന്നു.

ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷൻ ഓഫ് ഇന്ത്യ- പുണെ, സെൻട്രല്‍ റോഡ് റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്- ഡല്‍ഹി, വെഹിക്കിള്‍ റിസര്‍ച്ച്‌ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്- അഹമ്മദ്നഗര്‍, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജി- മനേസര്‍, സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോര്‍ട്ട്- പുണെ, ഗ്ലോബല്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ സെന്റര്‍- ചെന്നൈ, എന്നിവയാണ് അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക